Latest News

കൈവെട്ടുകേസ്: 13 പേര്‍ കുറ്റക്കാര്‍; 18 പേരെ വെറുതെവിട്ടു

കൊച്ചി: [www.malabarflash.com] മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കെപ്പത്തിവെട്ടിമാറ്റിയ കേസില്‍ 13 പേര്‍ കുറ്റക്കാരാണെന്ന് കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി കണ്ടെത്തി. ശിക്ഷ മെയ് അഞ്ചിന് വിധിക്കും. 17 പേരെ വെറുതെവിട്ടു. ജമാല്‍, മുഹമദ്ദ് ഷോബിന്‍, ഷംസുദ്ദീന്‍, ഷാനവാസ്, പരീത്, യൂനസ് അലിയാര്‍, ജാഫര്‍, കെ.കെ അലി, അബ്ദുള്‍ ലത്തീഫ്, സജീര്‍, കാസിം, അന്‍വര്‍ സാദ്ദിഖ്, റിയാസ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്ക് നേരത്തെ തന്നെ മാപ്പ് നല്‍കിയരുന്നതായി അധ്യാപകന്‍ ടി.ജെ ജോസഫ് പ്രതികരിച്ചു.
തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആകെ 37 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒന്നാം പ്രതി അടക്കം അഞ്ചുപേര്‍ ഒളിവിലാണ്. ഇവര്‍ക്കും കീഴടങ്ങിയ ഒരു പ്രതിക്കുമുള്ള വിധി പിന്നീട് പ്രഖ്യാപിക്കും.

അധ്യാപകര്‍ തയ്യാറാക്കിയ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. ആദ്യം ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും പിന്നീട് എന്‍.ഐ.എയുമാണ് കേസ് അന്വേഷിച്ചത്
കഴിഞ്ഞദിവസം വിധിപറയാന്‍ നിശ്ചയിച്ചിച്ചിരുന്നെങ്കിലും, വിധിന്യായം എഴുതിപൂര്‍ത്തിയാകാത്തതിനാല്‍ വിധിപറയുന്നത് മാറ്റുകയായിരുന്നു.

2010 ജൂലൈ നാലിനാണ്, പ്രോഫസര്‍ ടി.ജെ ജോസഫിന്റെ കൈപ്പത്തി അക്രമികള്‍ വെട്ടിമാറ്റിയത്. കോളജിലെ പരീക്ഷാചോദ്യപേപ്പര്‍ തയാറാക്കിയ ടി ജെ ജോസഫ്, ഇതില്‍ മതനിന്ദ നടത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം. ആദ്യം കേരളപൊലിസ് അന്വേഷിച്ചകേസ്,പിന്നീട് ദേശീയാന്വേഷണ
ഏജന്‍സി ഏറ്റെടുക്കുകയായിരുന്നു.

ഒന്നാം പ്രതി സവാദ്, അക്രമി സംഘത്തിലുണ്ടായിരുന്ന സജില്‍, ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കിയ അസീസ് ഓടക്കാലി എല്ലാത്തിന്‍റെയും സൂത്രധാരനും ബുദ്ധി കേന്ദ്രവുമായ ആലുവ കഞ്ഞുണ്ണിക്കര സ്വദേശി എം.കെ നാസര്‍ എന്നിവരാണ് 5 വര്‍ഷത്തോളമായി ഒളിവില്‍ കഴിയുന്നത്. ഇവര്‍ക്കെതിരെ തിരിച്ചലിന് ഇന്‍റര്‍പോളിന്‍റെ റെഡ്‌കോര്‍ണര്‍ നോട്ടീസ് ഇറക്കിയെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല
അധ്യാപകനെ ആക്രമിച്ച ശേഷം തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ഇവര്‍ വിദേശത്തേക്ക് കടന്നതായാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ തുടങ്ങിയെങ്കിലും ഇതും പിന്നീട് മുന്നോട്ട് പോയില്ല.

ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ പാളിച്ച കണ്ടെത്തിയ എന്‍.ഐ.എ ആദ്യ ഘട്ടത്തില്‍ പ്രതിസ്ഥാനത്ത് ഉണ്ടായിരുന്ന 18 പേരെ തെളിവുകളുടെ അഭാവത്തില്‍ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന എം.കെ നാസറിനെ പിടികൂടിയാല്‍ മാത്രമെ കേസിലെ ഉന്നത തല ഗൂഡാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുകയുള്ളൂ.
Keywords:kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.