Latest News

കാഞ്ഞങ്ങാട് വാഴുന്നോരടിയില്‍ ഗള്‍ഫുകാരന്‍ കുത്തേറ്റ് മരിച്ചു

കാഞ്ഞങ്ങാട്: [www.malabarflash.com] കാഞ്ഞങ്ങാട് വാഴുന്നോരടിയില്‍ ഗള്‍ഫുകാരന്‍ കുത്തേറ്റ് മരിച്ചു. അമ്പലത്തറ മീങ്ങോത്തെ രാഘവന്റെ മകന്‍ മണികണ്ഠന്‍ (40)ആണ് മരിച്ചത്. വാഴുന്നോരടി സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്ത് വെച്ച് ഞായറാഴ്ച വൈകിട്ട് ആറരമണിക്കാണ് സംഭവം.

ബിജു എന്ന വിജയന്‍ ആണ് കുത്തിയതെന്ന് ഹോസ്ദുര്‍ഗ് പൊലിസ് പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് ബിജുവിന് ഗുരുതരമായി കുത്തേറ്റിരുന്നു. ഞായറാഴ്ച കൊല്ലപ്പെട്ട മണികണ്ഠന്റെ ബന്ധു രാഹുലാണ് കേസിലെ പ്രതി. സംഭവത്തിന് ശേഷം രാഹുല്‍ ഗള്‍ഫിലേക്ക് പോയിരുന്നു. തന്നെ കുത്തിയവനെ കിട്ടിയില്ലെങ്കില്‍ ബന്ധുവിനോടെങ്കിലും പകരം ചോദിക്കുമെന്ന് ബിജു നേരത്തെ ഭീഷണി മുഴക്കിയിരുന്നുവത്രെ. 

ഞായറാഴ്ച ചതുരക്കിണര്‍ കള്ള് ഷാപ്പിന് സമീപത്തുകൂടി രണ്ടു കത്തിയുമായി ബിജു നടന്നുപോകുന്നത് ചിലര്‍ കണ്ടിരുന്നു. ആറരമണിയോടെ വാഴുന്നോരടി സ്‌കൂളിന് മുന്നിലൂടെ മണികണ്ഠന്‍ നടന്നുപോകുമ്പോഴാണ് കുത്തിവീഴ്ത്തിയത്. നാട്ടുകാര്‍ ഉടന്‍ തേജസ്വിനി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 

നേരത്തെ ബിജുവിനെ കുത്തിയ കേസിലെ പ്രതി രാഹുലിന്റെ ഇളയമ്മയുടെ ഭര്‍ത്താവാണ് മണികണ്ഠന്‍. ഒരു മാസം മുമ്പ് പൂരം ആഘോഷത്തിനാണ് മണികണ്ഠന്‍ നാട്ടില്‍ വന്നത്. മെയ് 15ന് അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് തിരിച്ചുപോകേണ്ടതായിരുന്നു.
പരേതനായ രാഘവന്‍ ആചാരിയുടെയും രുഗ്മിണിയുടെയും മകനാണ്. ഭാര്യ: ബിന്ദു മേനിക്കാട്ട്. സഹോദരങ്ങള്‍: അശോകന്‍, രമേശന്‍, പ്രസീത.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.