മംഗളൂരു:[www.malabarflash.com] നാട്ടുകാര്‍ക്ക് വിതരണം ചെയ്യേണ്ട ആധാര്‍കാര്‍ഡുകള്‍ ആക്രിക്കടയില്‍ നിന്ന് കണ്ടെടുത്ത സംഭവത്തില്‍ പോസ്റ്റുമാന്‍ സസ്‌പെന്‍ഷനിലായി. പുത്തൂര്‍ ചൊക്കാടി സ്വദേശി ഗിരീഷിനെയാണ് പുത്തൂര്‍ പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
ചൊക്കാടിയിലെ ഒരു ആക്രിക്കടയില്‍ നിന്ന് കഴിഞ്ഞ 16-നാണ് 30 ആധാര്‍കാര്‍ഡുകള്‍ കണ്ടെടുത്തത്. പഴയ പത്രങ്ങളുടെ കൂട്ടത്തില്‍ ഒരു പാക്കറ്റിലാക്കിയ നിലയിലായിരുന്നു ഇത്. എല്ലാം ചൊക്കാടിയിലും പരിസരപ്രദേശങ്ങളിലും ഉള്ളവരുടേതായിരുന്നു.
സുള്ള്യ പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ രാജീവ് അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റുമാനെ സസ്‌പെന്‍ഡ് ചെയ്തത്.
No comments:
Post a Comment