Latest News

വ്യാജവാര്‍ത്തയും ചിത്രവും നല്കി കോളേജ് അധ്യാപകന്റെ കബളിപ്പിക്കല്‍

കണ്ണൂര്‍: [www.malabarflash.com] വ്യാജചിത്രവും വാര്‍ത്തയും പത്രസ്ഥാപനത്തിന് നല്കി കോളേജ് അധ്യാപകന്റെ കബളിപ്പിക്കല്‍. കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ബി.ഇഫ്തിഖാര്‍ അഹമ്മദാണ് വ്യാജഫോട്ടോയും വാര്‍ത്തയും നല്കിയത്. അധ്യാപകനെ പൂര്‍ണ വിശ്വാസത്തിലെടുത്ത് മാധ്യമങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു.

രാജ്യാന്തര പബ്ലിഷിങ് ഗ്രൂപ്പായ ജേണല്‍ അനു ബുക്‌സ് ഇന്ത്യയുടെ ഈ വര്‍ഷത്തെ റിസര്‍ച്ച് ഓഥേഴ്‌സ് അവാര്‍ഡ് ഹിന്ദി നടന്‍ അമിതാഭ്ബച്ചനില്‍നിന്ന് ഏറ്റുവാങ്ങിയെന്ന തെറ്റായ വാര്‍ത്തയും ചിത്രവുമാണ് ഇഫ്തിഖാര്‍ അഹമ്മദ് പ്രസിദ്ധീകരണത്തിനു നല്കിയത്.

2013-ല്‍ തെലുങ്ക് നടന്‍ മഹേഷ്ബാബുവിന് അമിതാഭ്ബച്ചന്‍ അവാര്‍ഡ് നല്കിയ ചിത്രത്തിലാണ് നടന്റെ തല വെട്ടിമാറ്റി തന്റെ ചിത്രംവെച്ച് നല്കിയത്.

വ്യാജചിത്രംവെച്ചുള്ള വാര്‍ത്ത അച്ചടിച്ചുവന്നപ്പോള്‍ അധ്യാപകന്‍ അതെടുത്ത് ഫെയ്‌സ് ബുക്കില്‍ ഇട്ടു. അതുകണ്ടവരാണ് സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്.

ഇങ്ങനെയൊരു അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് മീററ്റിലെ പ്രമുഖ പബ്ലിഷിങ് കമ്പനിയായ അനു ബുക്‌സ് മാനേജിങ് എഡിറ്റര്‍ മിത്തല്‍ കെ. അറിയിച്ചത്.

തെലുങ്കുനടന്‍ അവാര്‍ഡുവാങ്ങുന്ന യഥാര്‍ഥചിത്രവും അധ്യാപകന്‍ തലവെട്ടിമാറ്റി തയ്യാറാക്കിയ വ്യാജചിത്രവും ഒന്നിച്ചുവെച്ചുള്ള പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Keywords: Kannur News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.