Latest News

ഭര്‍ത്താവ്‌ സ്വവര്‍ഗാനുരാഗി; ഫെയ്‌സ്ബുക്കില്‍ ആത്മഹത്യാ കുറിപ്പെഴുതി എയിംസ്‌ ഡോക്‌ടര്‍ ജീവനൊടുക്കി

ന്യൂഡല്‍ഹി:[www.malabarflash.com] ഭര്‍ത്താവ്‌ സ്വവര്‍ഗാനുരാഗിയായതില്‍ മനംനൊന്ത്‌ ഫെയ്‌സ്ബുക്കില്‍ ആത്മഹത്യാ കുറിപ്പ്‌ എഴുതി വച്ച്‌ വനിതാ ഡോക്‌ടര്‍ ആത്മഹത്യ ചെയ്‌തു. ഡല്‍ഹി എയിംസിലെ അനസ്‌തേഷ്യ വിഭാഗം ഡോക്‌ടറായ ജെയ്‌പൂര്‍ സ്വദേശിനി പ്രിയ വേദിയാണ്‌ മരിച്ചത്‌. 

ഡല്‍ഹിയിലെ ഒരു ഹോട്ടലിലാണ്‌ പ്രിയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. ശനിയാഴ്‌ച രാത്രിയോടെയാണ്‌ ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്‌. ഞായറാഴ്‌ച രാവിലെ വൈകിയും മുറി തുറക്കാഞ്ഞതിനാല്‍ പരിശോധിച്ചപ്പോഴാണ്‌ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി എയിംസിലേയ്‌ക്ക്‌ മാറ്റി.

തന്റെ ഭര്‍ത്താവ്‌ ഡോ. കമല്‍ വേദിയുടെ സ്വവര്‍ഗാനുരാഗം കണ്ടെത്തിയതായി ഡോ. പ്രിയ ഫെയ്‌സ്ബുക്കില്‍ എഴുതിയ ആത്മഹത്യ കുറിപ്പില്‍ വ്യക്‌താക്കിയിട്ടുണ്ട്‌. ഡോ. കമലുമായി വിവാഹം കഴിഞ്ഞിട്ട്‌ അഞ്ച്‌ വര്‍ഷമായെങ്കിലും ഇതുവരെ ശാരീരിക ബന്ധമുണ്ടായിട്ടില്ല. അദ്ദേഹത്തിന്‌ ശാരീരിക ബന്ധത്തിന്‌ താല്‍പ്പര്യമില്ലാത്തതിന്റെ കാരണം അറിയുന്നതിന്‌ ലാപ്‌ടോപ്പ്‌ പരിശോധിച്ചു.

വ്യാജ ജിമെയില്‍ ഐ.ഡിയില്‍ നിന്ന്‌ ഭര്‍ത്താവ്‌ സ്വവര്‍ഗാനുരാഗികളായ സുഹൃത്തുക്കളോട്‌ ചാറ്റ്‌ ചെയ്യുന്നതും ഗേ പോണ്‍ വീഡിയോകള്‍ ആസ്വദിക്കുന്നതായും കണ്ടെത്തി-പ്രിയ ഫെയ്‌സ്ബുക്ക്‌ കുറിപ്പില്‍ വെളിപ്പെടുത്തി. വിവാഹ ശേഷം ആറ്‌ മാസങ്ങള്‍ക്കകം ഭര്‍ത്താവിന്റെ സ്വവര്‍ഗാനുരാഗം താന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം പരസ്യമാക്കിയിരുന്നില്ല. ഇപ്പോള്‍ മാനസിക പീഡനം സഹിക്കാനാകാത്തതിനാലാണ്‌ ഇക്കാര്യം പരസ്യമാക്കുന്നതെന്നും ഡോ. പ്രിയ ആത്മഹത്യ കുറിപ്പില്‍ വെളിപ്പെടുത്തുന്നു.

ഡോ. പ്രിയയുടെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച വൈകുന്നേരത്തോടെ ഡോ. കമല്‍ വേദിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ ​‍പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ​ഇയാള്‍ എയിംസിലെ ത്വക്ക്, അലര്‍ജി വിഭാഗത്തിലെ ഡോക്ടറാണ്.

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.