ഗുവാഹത്തി: ഇന്ത്യയൊട്ടാകെയുള്ള വാഹനമോഷണക്കേസില്‍ അസമിലെ കോണ്‍ഗ്രസ് എംഎല്‍എ റുമി നാഥിനെ അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാവിലെ എംഎല്‍എ ക്വാട്ടേഴ്‌സില്‍നിന്നാണ് റൂമിയെ അറസ്റ്റു ചെയ്തത്. കാച്ചര്‍ ജില്ലയിലെ ബോര്‍ഖോളയിലെ എംഎല്‍എയാണ് റൂമി. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഗുവാഹത്തി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അനില്‍ ചൗഹാനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
താന്‍ ഒളിച്ചോടാന്‍ ശ്രമിച്ചിട്ടില്ലെന്നും മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതിന്റെ അര്‍ഥം കുറ്റവാളിയാണെന്നല്ലെന്നും റൂമി എംഎല്‍എ ഹോസ്റ്റലില്‍ വച്ചുപറഞ്ഞിരുന്നു. തനിക്ക് ചൗഹാനെ അറിയില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തക എന്നനിലയില്‍ അയാളുടെ ഭാര്യയെ അറിയാം. തന്റെ രാഷ്ടീയ ഭാവി നശിപ്പിക്കുന്നതിനാണ് ആരോപണങ്ങളെന്നും റൂമി പറഞ്ഞു.
റൂമിയുടെ രണ്ടാം ഭര്‍ത്താവ് ജാക്കി സക്കീറിനെയും അനില്‍ ചൗഹാനെയും അറസ്റ്റു ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് റൂമി ജാമ്യാപോക്ഷ നല്‍കിയിരുന്നത്.

No comments:
Post a Comment