Latest News

നെല്ലിക്കുന്ന് ബീച്ച് റോഡിലെ ആബിദ് നിര്യാതനായി

കാസര്‍കോട് : [www.malabarflash.com] അസുഖത്തെ തുടര്‍ന്ന് മംഗലാപുരം ഇന്ദിര ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് ബീച്ച് റോഡിലെ ആബിദ് (40) നിര്യാതനായി. നെല്ലിക്കുന്നിലെ എന്‍.കെ അബ്ദുല്‍റഹ്മാന്റെയും സുഹറയുടേയും മകനാണ്. 

ഗള്‍ഫിലായിരുന്ന ആബിദ് അസുഖത്തെ തുടര്‍ന്ന് ഏതാനും മാസം മുമ്പാണ് ചികിത്സക്കായി നാട്ടിലെത്തിയത്. 

ദുബൈ നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് ജോയിന്റ് സെക്രട്ടറിയായിരുന്നു. ദുബൈ നെല്ലിക്കുന്ന് ഖൂവ്വത്തുല്‍ ഇസ്ലാം മദ്രസ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡണ്ടാണ്. നെല്ലിക്കുന്നിലെ സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞ സാന്നിധ്യമായിരുന്നു. 

ഭാര്യ: നസിയ ചൌക്കി. മക്കള്‍: നിദ, ഷാമില്‍ (അപ്‌സര സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍), സയാന. സഹോദരങ്ങള്‍: നിയാസ്, ഷാന്‍ഫറലി, നസ്രിയ, സാജിദ, റംസീന, ഷാനിമ.
ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് നെല്ലിക്കുന്ന് മുഹിയദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.