Latest News

ജോലി തേടി കാസര്‍കോട്ടേക്ക് പുറപ്പെട്ട കൊല്ലം യുവാക്കളുടെ ബൈക്ക് അതിഞ്ഞാലില്‍ ബസില്‍ ഇടിച്ചു; ഒരാള്‍ മരിച്ചു

കാഞ്ഞങ്ങാട് :[www.malabarflash.com] അതിഞ്ഞാല്‍ കോയപ്പള്ളിക്കടുത്ത് മോട്ടോര്‍ ബൈക്ക് നിര്‍ത്തിയിട്ട ബസിനിടിച്ച് യുവാവ് മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതരനിലയില്‍ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊട്ടാക്കര പൂയപ്പള്ളി പീടിക വിളക്കോത്ത് വീട്ടില്‍ രാജന്റെ മകന്‍ ഷൈനാണ് (20) മരണപ്പെട്ടത്. സുഹൃത്ത് ഇടുക്കി, കുന്നിഞ്ഞി വെട്ടുകല്ലും പുറമ്പത്ത് ഷാജിയുടെ മകന്‍ സിദ്ധാര്‍ത്ഥ് ഷാജിക്ക് പരിക്കേറ്റു. മംഗലാപുരം ആശുപത്രിയില്‍ കഴിയുന്ന സിദ്ധാര്‍ത്ഥി ന്റെ നില ഗുരുതരമാണ്.
ചൊവ്വാഴ്ച രാവിലെ8.30 മണിയോടെയാണ് അപകടം നടന്നത്. 

കൊല്ലത്ത് നിന്ന് ജോലി തേടി കാസര്‍കോട്ടേക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നത്. കോയപ്പള്ളിക്കടുത്ത് തകരാറ് മൂലംറോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കെ എല്‍ 12 ഡി 6162 നമ്പര്‍ ബസിന് കെ എല്‍ 02 എസ് 5386 നമ്പര്‍ മോട്ടോര്‍ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ ഷൈനിനെയും സിദ്ധാര്‍ത്ഥിനെയും തൊട്ടടുത്ത മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് കൊണ്ടു പോവുകയായിരുന്നു. യാത്രക്കിടയില്‍ ഷൈന്‍ മരണപ്പെടുകയായിരുന്നു. 

അനാഥനായ ഷൈന്‍ കൊട്ടാക്കര മാര്‍ത്തോമ എപിസ്‌കോപ്പ് ജുബിലിമന്ദിരമെന്ന അനാഥാലയത്തില്‍ താമസിച്ച് പഠിച്ച് വളര്‍ന്നു വരികയായിരുന്നു. ഷൈനെക്കുറിച്ചും സിദ്ധാര്‍ത്ഥിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങളൊന്നും അറിവായിട്ടില്ല. കൊട്ടാരക്കര മാര്‍ത്തോമ ബിഷപ്പ് മംഗലാപുരത്തെ മാര്‍ത്തോമ ദേവാലയ വികാരിയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. 

ഇതേ തുടര്‍ന്ന് മംഗലാപുരത്തെ വികാരിമാര്‍ ആശുപത്രിയിലെത്തി. ഷൈനിന്റെ മൃതദേഹം അതിഞ്ഞാലിലെ മന്‍സൂര്‍ ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് കൊണ്ടുവരും. കൊട്ടാക്കരയില്‍ നിന്ന് മാര്‍ത്തോമ പള്ളിയുമായി ബന്ധപ്പെട്ടവരും മറ്റും കാഞ്ഞങ്ങാട്ടേക്ക് തിരിച്ചിട്ടുണ്ട്.

Keywords: Kasaragod, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.