Latest News

ഉദുമ പള്ളത്ത് ഓമ്‌നി വാനിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

ഉദുമ: [www.malabarflash.com]ഉദുമ പള്ളത്ത് ഓമ്‌നി വാനിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. പാക്യാരയിലെ പരേതരായ കുട്ടിയന്‍-ചിരുത ദമ്പതികളുടെ മകനന്‍ ബാലകൃഷ്ണന്‍ (58) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെ പള്ളം രഞ്ജീസ് തീയേറ്ററിന് മുന്നിലാണ് അപകടം.

റോഡ് സൈഡിലൂടെ നടന്നുപോവുകയായിരുന്ന ബാലകൃഷ്ണനെ വാന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഭാര്യ: സരോജിനി. മക്കള്‍: റീന, ബീന, ഉണ്ണി. മരുമക്കള്‍: സുരേഷന്‍, വിശാല്‍.

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.