Latest News

പുതിയ തലമുറയിലേക്ക് ഭാരതീയ പൈതൃകം പകര്‍ന്നു നല്‍കുന്നതായിരിക്കണം സംഘടനകള്‍: സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി.

വിയന്ന:[www.malabarflash.com] സാമൂഹിക ക്ഷേമ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ വിദേശത്തു വളര്‍ന്നു വരുന്ന നമ്മുടെ പുതിയ തലമുറയ്ക്ക് ഭാരതീയ പൈതൃകം പകര്‍ന്നു നല്‍കുന്നതായിരിക്കണം പ്രവാസി സംഘടനകളുടെ പ്രധാന ദൗത്യംമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. വിയന്ന സ്റ്റാറ്റ് ലൗ പാരീഷ് ഹാളില്‍ പ്രഥമ പി. എം എഫ് കുടുംബ സംഗമം ഭദ്ര ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പൂജ്യ സ്വാമി.

സെമിനാറുകളും, പാര്‍ട്ടികളും നടത്തുന്നതിലല്ല മറിച്ച്, നല്ല മലയാള പൈതൃകം യുവതലമുറയിലേക്ക് കൈമാറുമ്പോള്‍ അവര്‍ നമ്മുടെ നാടിനേയും രാജ്യത്തേയും നമ്മളെതന്നെയും സ്‌നേഹിക്കും. അല്ലെങ്കില്‍, പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ത്ഥമില്ലാതാകും. കൂണ് മുളയ്ക്കുന്നതുപോലെ സംഘടനകള്‍ ഉണ്ടാകുന്ന കാലഘട്ടത്തില്‍ പി. എം എഫ് ഒരു ശക്തിയായി മാറുന്നതിന്റെ കാര്യവും ഇതു തന്നെയാണ്. സമ്മേളനങ്ങളിലല്ല മറിച്ച് പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രവാസി മലയാളി ഫെഡറേഷന്‍ ഊന്നല്‍ നല്‍കുന്നത്. താന്‍ രക്ഷാധികാരിയാതിനു ശേഷം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക വഴി ഗള്‍ഫ് മേഖലയില്‍ ആര്‍ക്കും വേണ്ടാത്ത താഴെക്കിടയിലുള്ളവരുടെ ശബദമാകാന്‍ പി.എം.എഫിന് ഇന്ന് കഴിഞ്ഞുവെന്നും സ്വാമിജി ഓര്‍മ്മിപ്പിച്ചു. 


ഇന്ത്യാഗവണ്‍മെന്റെ അടുത്തുനിന്നു ലഭിക്കേണ്ടുന്ന സഹായങ്ങളിലും കൂടാതെ ഓസ്ട്രിയന്‍ മലയാളികളുടെ ഏത് പ്രശ്‌നങ്ങളിലും ഇനി മുതല്‍ പി. എം എഫ് ശക്തമായി മുന്‍പന്തിയിലുണ്ടാവുമെന്നും തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ജോര്‍ജ് പടിക്കക്കുടി ഊന്നിപ്പറഞ്ഞു. യോഗത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് കുടുംബ സംഗമത്തിന് വലിയൊരു ആത്മീയ തേജസിന്റെ സാന്നിദ്ധ്യം ലഭിച്ചത് തങ്ങള്‍ ഭാഗ്യമായി കരുതുന്നുവെന്ന് സിറില്‍ മനയാനിപ്പുറവും, സകല മലയാളികള്‍ക്കും ഏതു സംഘടന നയിക്കുന്നവരായാലും ജാതിമത വര്‍ഗ്ഗ വര്‍ണ്ണ ഭേദമെന്ന്യേ ഒരുമിച്ചു പ്രവര്‍ത്തിക്കുവാനുള്ള വേദിയാണ് പി. എം എഫ് എന്നും പി. എം എഫ് ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡംഗം പ്രിന്‍സ് പള്ളിക്കുന്നേലും പറഞ്ഞു. 


ഡോണാ മാത്യു കൊട്ടാരത്തിലിന്റെ ഇശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ പ്രസിഡന്റ് ജോര്‍ജ് പടിക്കക്കുടി അധ്യക്ഷനും, ഷിന്‍ഡോ ജോസ് അക്കരെ മോഡറേറ്ററും ആയി പ്രവര്‍ത്തിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ തോമസ് പാറുകണ്ണില്‍ സ്വാഗതം ആശംസിച്ചു. ഗ്ലോബല്‍ കോഡിനെറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, പ്രൊ: ഉമേഷ് മേനോന്‍, ഉണ്ണികൃഷ്ണന്‍ നായര്‍, ജോഷി പന്നാരക്കുളം, സാന്റി മാത്യൂ, ടിവി താരം രാജ് കലേഷ്, ബോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഉപാധ്യക്ഷന്‍ അബ്ദുള്‍ അസീസ് പുച്ചെണ്ടു നല്‍കി സ്വാമിജിയെ സ്വീകരിച്ചു. 50 -ാം ജന്മദിനമാഘോഷിക്കുന്ന പ്രിന്‍സ് പള്ളിക്കുന്നേലിന്, ട്രഷറര്‍ സോജ ചേലപ്പുറം ഉപഹാരം നല്‍കി ആദരിച്ചു 



ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡംഗം പ്രിന്‍സ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തില്‍ ചടങ്ങിനോടനുബന്ധിച്ചു നടന്ന യൂറോപ്യന്‍ റീജിയന്‍ തെരഞ്ഞെടുപ്പില്‍ സിറിള്‍ മനയാനിപ്പുറത്തെ യൂറോപ്യന്‍ റിജിയന്‍ ചെയര്‍മാനായും, ജോഷിമോന്‍ എറണാകേരിലിനെ യൂറോപ്യന്‍ റിജിയന്‍ പ്രസിഡന്റായും തെരെഞ്ഞെടുത്തു. തുടര്‍ന്ന് തോമസ് കാരക്കാട് നേതൃത്വം നല്‍കിയ സ്നേഹവിരുന്നും ടോണി സ്റ്റീഫന്‍ന്റെ ഗാനമേളയും, രാജ് കലേഷിന്റെ (ഏഷ്യനെറ്റ്‌ ) മാജിക് ഷോയും നടന്നു.

ബോബന്‍ അന്തിവീട്, ബിജു കരിയംപള്ളില്‍, ജേക്കബ് ഇയ്യാലില്‍ തുടങ്ങിയവര്‍ കുടുംബസംഗമത്തിന് നേതൃത്വം നല്‍കി. മാത്യൂ മൂലച്ചേരില്‍ നട്ട ഒരു ചെറുചെടി വടവൃക്ഷമായി തീര്‍ന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും, ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്ക് സാന്ത്വനതണലായി ഈ വൃക്ഷം മാറട്ടെയെന്നും, ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സ്നേഹത്തിന്‍റെ ഭാഷയില്‍ നന്ദി പറയുന്നതായും ജോളി തുരുത്തുമ്മേല്‍ തന്‍റെ കൃതജ്ഞത പ്രസംഗത്തില്‍ പറഞ്ഞു.

Keywords: World News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.