ന്യൂയോര്‍ക്ക്:[www.malabarflash.com] ഇസ്ലാം മതവിശ്വാസികളെ ജൂത കൊലയാളികളായി ചിത്രീകരിക്കുന്ന പരസ്യം ബസുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ യു.എസ് കോടതിയുടെ നിര്‍ദ്ദേശം. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റി(എം.ടി.എ)ക്ക് യു.എസ് ഫെഡറല്‍ കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്. പരസ്യങ്ങള്‍ അക്രമങ്ങള്‍ അഴിച്ചുവിടുമെന്നും ഭീകരതക്ക് ഉത്തേജനം നല്‍കുമെന്നുമുള്ള വാദങ്ങള്‍ കോടതി തള്ളി.
പരസ്യം ബസുകളില്‍ പതിക്കാന്‍ വിസമ്മതിച്ച എം.ടി.എ ന്യൂയോര്‍ക്ക് നിവാസികളുടെ സഹിഷ്ണുതയെ വിലകുറച്ചു കാണിക്കുകയാണെന്നും പരസ്യങ്ങളുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പെരുപ്പിച്ചു കാണിക്കുകയുമാണെന്ന് കോടതി നിരീക്ഷിച്ചു. പരസ്യം അമേരിക്കന്‍ ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അമേരിക്കന്‍ ഫ്രീഡം ഡിഫെന്‍സ് ഇനിഷ്യേറ്റീവ് എന്ന സംഘടനയാണ് പരസ്യം നല്‍കിയത്.
വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഒരു മാസം സമയം കോടതി അനുവദിച്ചിട്ടുണ്ട്.

No comments:
Post a Comment