മഞ്ഞപ്പിത്തരോഗം മൂലം ധനീഷ് പരീക്ഷയെഴുതിയില്ല. ഇതു കാണിച്ച് സ്‌കൂള്‍ അധികൃതര്‍ മുഖേന പരീക്ഷാ വിഭാഗം സെക്രട്ടറിക്ക് അപേക്ഷയും നല്‍കിയിരുന്നു. പരീക്ഷാഹാളിലെ ഹാജര്‍പട്ടികയില്‍ ധനീഷിന് ഹാജര്‍ രേഖപ്പെടുത്തിയിട്ടുമില്ല. എന്നിട്ടും ഫലം വന്നപ്പോള്‍ കണക്കിന് സി പ്ലസും ഐടിക്ക് ഇ ഗ്രേഡും കിട്ടി.
ധനീഷ് അടക്കം 229 എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികളുള്ള ഈ സ്‌കൂളില്‍ 228 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇവര്‍ എല്ലാവരും വിജയിക്കുകയും ചെയ്‌തു. എന്നാല്‍ പരീക്ഷ എഴുതാതിരുന്നിട്ടും ധനീഷ് തോറ്റതായി വിധി വന്നതോടെ സ്‌കൂളിന്റെ നൂറുശതമാനം വിജയവും നഷ്‌ടമായി.



No comments:
Post a Comment