Latest News

നേപ്പാളില്‍ വന്‍ഭൂകമ്പം, ഉത്തരേന്ത്യ നടുങ്ങി

ന്യൂഡല്‍ഹി:[www.malabarflash.com] നേപ്പാളിലും ഇന്ത്യന്‍ അതിര്‍ത്തിയിലുമുണ്ടായ വന്‍ഭൂകമ്പത്തില്‍ ഉത്തരേന്ത്യ മുഴുവന്‍ വിറച്ചു. ഭൂകമ്പമാപിനിയില്‍ തീവ്രത 7.9 രേഖപ്പെടുത്തി.

രാവിലെ 11.40നായിരുന്നു ഭൂകമ്പം. നേപ്പാളില്‍ കാഠ്മണ്ഡുവിന് സമീപം പൊഖാറയ്ക്ക് 80 കിലോമീറ്റര്‍ കിഴക്കാണ് ഭൂകമ്പപ്രഭവകേന്ദ്രം. കാഠ്മണ്ഡുവില്‍ പലകെട്ടിടങ്ങളും തകര്‍ന്നു. അവിടുത്തെ വിമാനത്താവളം അടച്ചു.
ഡല്‍ഹിയിലും റാഞ്ചിയിലും ഗുവഹാത്തിയിലും ആഗ്രയിലും കൊല്‍ക്കത്തയിലും ജയ്പ്പൂരിലും മുംബൈയിലും ഉള്‍പ്പടെ ഉത്തരേന്ത്യയിലെല്ലാം ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. പ്രകമ്പനം ഒരുമിനിട്ട് നേരം നീണ്ടു നിന്നു. ഡല്‍ഹിയിലെ പ്രകമ്പനം ഭൂകമ്പമാപിനിയില്‍ 5.4 രേഖപ്പെടുത്തി. ബംഗാളിലെ സിലിഗുരിയില്‍ ഒരാള്‍ മരിച്ചു. നേപ്പാളില്‍ നാലുപേര്‍ മരിച്ചു. ചെന്നൈയിലും പോണ്ടിച്ചേരിയിലും ചലനം അനുഭവപ്പെട്ടു.

ജനങ്ങള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്കോടി. കെട്ടിടങ്ങളില്‍ വിള്ളലുകളുണ്ടായി. നാലുതവണ തുടര്‍ചലനമുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹി മെട്രോസര്‍വീസ് നിര്‍ത്തിവെച്ചു. ബംഗ്ലാദേശിലും പാകിസ്താനിലും തുടര്‍ചലനം അനുഭവപ്പെട്ടു.

കേരളത്തിലെ എറണാകുളത്ത് കടവന്ത്രയിലും കലൂരിലും ചെറിയ ചലനം അനുഭവപ്പെട്ടു. ബഹുനില ഫ് ളാറ്റ് സമുച്ചയങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്.

Keywords: Intenational, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.