Latest News

മസില്‍ പെരുപ്പിക്കാന്‍ എണ്ണയും മരുന്നുകളും കുത്തിവെച്ച യുവാവിന് കൈകള്‍ പോയി!

സാവോപോളോ: [www.malabarflash.com] ശരീര സൌന്ദര്യത്തില്‍ ഹരം കയറി എണ്ണയും പെയിന്‍ കില്ലറുകളും ആല്‍ക്കഹോളം അടക്കമുള്ളവ ശരീരത്തില്‍ കുത്തിവെച്ച യുവാവിന്റെ കൈകള്‍ ഏതാണ്ട് പ്രവര്‍ത്തനരഹിതമായി. 25കാരനായ റെമാരിയോ ദോ സാന്റസ് ആല്‍വ്സ് എന്ന മുന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനാണ്, മസിലുകള്‍ പെരുപ്പിക്കാന്‍ നടത്തിയ കുത്തിവെപ്പുകള്‍ പാരയായത്. 

ഇരുകൈകകളും പാറപോലെ ഉറച്ചുപോയതിനെ തുടര്‍ന്ന് ഇയാള്‍ വൈദ്യ സഹായം തേടി. ഇരു കൈകളും മുറിച്ചു കളയാനായിരുന്നു ഡോക്ടര്‍മാരുടെ ഉപദേശം. അതിന് സന്നദ്ധനായെങ്കിലും, ശരീരത്തില്‍ കയറിയ രാവസ്തുക്കളും വിഷപദാര്‍ത്ഥങ്ങളും കുത്തി എടുത്തു കളയാമെന്ന് ചില ഡോക്ടര്‍മാര്‍മാര്‍ പറയുന്നു. എന്നാല്‍, ഇത് എത്രത്തോളം പ്രായോഗികമെന്ന് സംശയമുണ്ട്. 
ബ്രസീലിലെ കാല്‍ദസ് നൊവാസ് സ്വദേശിയായ ഇയാള്‍ ഗൊയാനിയ എന്ന സ്ഥലത്തേക്ക് മാറിയപ്പോഴാണ് മസില്‍ പെരുപ്പിക്കാന്‍ രാസവസ്തുക്കളും മറ്റും കുത്തിവെക്കാന്‍ തുടങ്ങിയത്. അവിടെയുള്ള ജിമ്മില്‍ വെച്ച് പരിചയപ്പെട്ട ചിലരാണ് ഇയാളെ കുത്തിവെപ്പിന്റെ ലോകത്ത് കൊണ്ടുപോയത്. തുടര്‍ന്ന് റൊമാരിയോയും ഇതുപയോഗിക്കാന്‍ തുടങ്ങി. രാസവസ്തുക്കള്‍ കുത്തിവെച്ചതോടെ മസിലുകള്‍ പെരുത്തു. പേശികള്‍ ഉരുക്കു പോലെ ആവാന്‍ എണ്ണയും മറ്റും കുത്തിവെച്ചതോടെ കൈത്തണ്ടകള്‍ പാറപോലാവാന്‍ തുടങ്ങി. അതോടെ, ഇവിടെയുള്ള പേശികള്‍ നശിച്ചു തുടങ്ങി. കൈകള്‍ പ്രവര്‍ത്തന രഹിതമാവാന്‍ തുടങ്ങി. തുടര്‍ന്നാണ് ഇയാള്‍ ഡോക്ടര്‍മാരെ സമീപിച്ചത്.

തന്റെ അനുഭവം മറ്റാര്‍ക്കും ഉണ്ടാവരുത് എന്നുള്ളതിനാലാണ് റൊമാരിയോ ഇത് തുറന്നു പറയാന്‍ തയ്യാറായത്. ഒരിക്കല്‍ ഉപയോഗിച്ചാല്‍, പിന്നെ കുത്തിവെപ്പ് ലഹരിയാവുമെന്ന് ഇയാള്‍ പറയുന്നു. ഭാര്യയും ഒരു കുഞ്ഞുമുളള ഇയാള്‍ ഇതിനകം ഏറെ ദുരിതങ്ങളിലൂടെയാണ് കടന്നു പോയത്. കുത്തിവെപ്പ് നിര്‍ത്താത്തതിനെ തുടര്‍ന്ന് ഭാര്യ ഉപേക്ഷിച്ചു പോവാന്‍ തയ്യാറായി. ഇതിന്റെ മാനസിക സമ്മര്‍ദ്ദത്തില്‍ ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടര്‍ന്ന് റൊമാരിയോയുടെ ജോലി പോയി. വരുമാന മാര്‍ഗം അടഞ്ഞതോടെ ദാരിദ്യ്രത്തിലായി. ഇതിനിടെയാണ് ചികില്‍സ ആരംഭിച്ചത്. എന്തായാലും ഇനി താന്‍ ഈ കുത്തിവെപ്പുകളിലേക്ക് തിരിയില്ല എന്നാണ് ഇയാള്‍ പറയുന്നത്. മറ്റാരും ഈ വഴിക്ക് നീങ്ങരുതെന്നും റൊമാരിയോ ഉപദേശിക്കുന്നു.

Advertisement

Keywords: World News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.