Latest News

ജനസമ്പര്‍ക്ക പരിപാടിയെ വിമര്‍ശിക്കുന്നവര്‍ പാവങ്ങള്‍ക്കു ഒറ്റ രൂപ പോലും നല്‍കാത്തവര്‍: കെ.പി.എ.മജീദ്

കാഞ്ഞങ്ങാട്: [www.malabarflash.com] നിര്‍ധനരായ രോഗികള്‍ക്കു ഒരു രൂപയുടെ സാമ്പത്തിക ആനുകൂല്യം പോലും നല്‍കാത്തവരാണു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയെ വിമര്‍ശിക്കുന്നതെന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്.

യുഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിശദീകരിക്കാന്‍ കോഴിക്കോടു നിന്നാരംഭിച്ച വടക്കന്‍ മേഖലാ ജാഥയ്ക്കു നോര്‍ത്ത് കോട്ടച്ചേരിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഒരു രൂപയുടെ ചികിത്സാ സഹായം പോലും അദ്ദേഹം ആര്‍ക്കും അനുവദിച്ചില്ല. സഹായത്തിനായി നിവേദനം നല്‍കുന്നവരോടു എംഎല്‍എയെ കാണാനാണു നിര്‍ദേശിക്കാറ്. ജനതാത്പര്യം മറന്നുകൊണ്ടുള്ള സര്‍ക്കാരാണു രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അഡ്വ.എം.സി.ജോസ് അധ്യക്ഷത വഹിച്ചു. മന്ത്രി കെ.പി.മോഹനന്‍, എംഎല്‍എമാരായ സണ്ണി ജോസഫ്, എന്‍.എ.നെല്ലിക്കുന്ന്, തോമസ് ചാഴികാടന്‍, കെപിസിസി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി, സി.എ.അജീര്‍ എന്നിവര്‍ പ്രസംഗിച്ചു. മൈക്കിള്‍ എം.പൂവത്താനി നന്ദിയും പറഞ്ഞു.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.