Latest News

ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഭര്‍ത്താവിനെ പ്രതീക്ഷിച്ച് മുത്തുറാണി

ആലുവ: [www.malabarflash.com] ഭക്ഷണം വാങ്ങാന്‍ പോയി കാണാതായ ഭര്‍ത്താവിനെ പ്രതീക്ഷിച്ച് മുത്തുറാണി. മുത്തുറാണിയുടെ ഭര്‍ത്താവും തമിഴ്നാട്ടുകാരനുമായ രാജ്കുമാര്‍ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഭാര്യയെയും മക്കളായ സെല്‍വകുമാര്‍ (ഒമ്പത്), ദേവരാജ് (ആറ്), ജെബസ്റ്റിന്‍ (അഞ്ച്) എന്നിവരെയും കൂട്ടി നാട്ടിലേക്ക് പോകുന്നതിന് ആലുവ റെയില്‍വേ സ്റ്റേഷനിലത്തെിയത്. പിന്നീട് ഭാര്യയെയും മക്കളെയും റെയില്‍വേ ഗുഡ്സ് ഷെഡില്‍ ഇരുത്തിയശേഷം ഭക്ഷണം വാങ്ങാന്‍ പോയതാണ്. അതിനുശേഷം ഒരു വിവരവുമില്ല.

തമിഴ്നാട് തിരുനല്‍വേലി സ്വദേശിയായ രാജ്കുമാര്‍ 10 വര്‍ഷംമുമ്പാണ് മുത്തുറാണിയെ വിവാഹം ചെയ്തത്. കെട്ടിടനിര്‍മാണ തൊഴിലാളിയായ ഇയാള്‍ ഒരുമാസം മുമ്പാണ് ഭാര്യയെയും മക്കളെയും കൂട്ടി തമിഴ്നാട്ടില്‍നിന്ന് കേരളത്തിലത്തെി ആലുവ വെളിയത്തുനാട് മില്ലുപടിയില്‍ താമസമാക്കിയത്. 

മദ്യപാനമോ മറ്റ് ദുശ്ശീലങ്ങളോ ഇല്ലാത്ത ഭര്‍ത്താവും താനും തമ്മില്‍ നല്ല സ്നേഹബന്ധത്തിലായിരുന്നുവെന്ന് മുത്തുറാണി പറഞ്ഞു. തമിഴ്നാട്ടില്‍ വാടകവീട്ടില്‍ കഴിഞ്ഞിരുന്ന രാജ്കുമാറിന് മാതാപിതാക്കളില്ല. ആകെയുള്ളത് ജ്യേഷ്ഠന്‍ രാജനാണ്. മുത്തറാണിയുടെ ബന്ധുക്കളാകട്ടെ മുംബൈയിലാണ്. ഇതില്‍ ആരുടെയും ഫോണ്‍ നമ്പര്‍പോലും മുത്തുറാണിക്ക് അറിയില്ല.

ഭര്‍ത്താവിന് ആപത്ത് സംഭവിച്ചിട്ടുണ്ടോയെന്നാണ് മുത്തുറാണിയുടെ സംശയം. ഭര്‍ത്താവിനായി രാത്രി മുഴുവന്‍ ഉറങ്ങാതെ കാത്തിരുന്ന മുത്തുറാണിക്കും മക്കള്‍ക്കും റെയില്‍വേ തൊഴിലാളികളും നാട്ടുകാരുമാണ് ഭക്ഷണം വാങ്ങിനല്‍കിയത്. ഇപ്പോള്‍ ജനസേവാ ശിശുഭവന്‍ സംരക്ഷണയിലാണിവര്‍.

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.