Latest News

ഫേസ് ബുക്ക് പ്രണയം: അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു

തിരുവനന്തപുരം: [www.malabarflash.com]മംഗലപുരം ചെമ്പകമംഗലത്ത് വീട്ടമ്മയെ കാണാനെത്തിയശേഷം അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. തൃശൂര്‍ സ്വദേശിയായ സന്ദീപ് (25) ആണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവെ ചൊവ്വാഴ്ച വൈകുന്നേരം നാലിനായിരുന്നു മരണം.

മരിച്ച സന്ദീപിന്റെ കാമുകിയെന്നു സംശയിക്കുന്ന മംഗലപുരം സ്വദേശി സുലേഖ (38)യെ കോഴിക്കോട് തീവണ്ടിക്കുള്ളില്‍ അബോധാവസ്ഥയില്‍ റെയില്‍വേ പോലീസ് കണ്ടെത്തി. യുവതിയുടെ ബാഗില്‍ നിന്നു ലഭിച്ച രേഖകള്‍ പരിശോധിച്ച കോഴിക്കോട് പോലീസ് മംഗലപുരം സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. ഇവര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്ന അഭ്യൂഹമുണ്ട്.

22ന് ചെമ്പകമംഗലത്തെ സുലേഖയുടെ ആള്‍പ്പാര്‍പ്പില്ലാത്ത ബന്ധുവീട്ടില്‍ നിന്നാണ് സന്ദീപിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തൃശൂര്‍ സ്വദേശിയായ സന്ദീപ് ഫേസ്ബുക്കിലൂടെയാണ് സുലേഖയുമായി പരിചയപ്പെടുന്നത്. വീട്ടമ്മയെ കാണാനെത്തിയ സന്ദീപ് ദിവസങ്ങളായി ഇവിടെ ഒളിച്ചു താമസിച്ചിരുന്നതായി പോലീസ് പറഞ്ഞു. സന്ദീപിനെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തുന്നതിന് ഒരുദിവസം മുമ്പാണ് വീട്ടമ്മയുടെ ഭര്‍ത്താവ് വിദേശത്തു നിന്നെത്തിയത്. സംശയം തോന്നിയ ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.

സന്ദീപിന്റെ മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചാണ് മരണം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു. എന്നാല്‍, യുവതിയുടെ ഭര്‍ത്താവിന് ഇതില്‍ പങ്കില്ലെന്നും സ്ഥിരീകരിച്ചു. യുവതി വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോകാനായി ഈ ആളൊഴിഞ്ഞ വീട്ടില്‍ എത്തിയത്. 2500 രൂപ നല്‍കിയ ശേഷം ഇദ്ദേഹം തിരികെ മടങ്ങി.

സന്ദീപിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു പോലീസ് അറിയിച്ചു. സന്ദീപ് മടങ്ങിപ്പോകാന്‍ കൂട്ടാക്കാത്തതിനാല്‍ വീട്ടമ്മയുമായി എന്തെങ്കിലും പ്രശ്‌നമുണ്ടായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഫേസ്ബുക്കിലൂടെ പ്രണയത്തിലായ വീട്ടമ്മയെ കാണാനെത്തിയ യുവാവിനെ അബോധാവസ്ഥയില്‍ കണ്ടെത്തി

Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.