Latest News

മാലയിടാന്‍ നേരം കറന്റുപോയി; ബൈക്കില്‍ കാമുകനൊപ്പം വധു ഒളിച്ചോടി

പട്‌ന: [www.malabarflash.com] വിവാഹദിവസം കതിര്‍മണ്ഡപത്തിലേക്കു വന്ന വധു അതിഥികളെ അമ്പരപ്പിച്ചു കാമുകന്റെ കൂടെ ഒളിച്ചോടി. വിവാഹസ്വപ്‌നങ്ങളുമായി വന്ന വരനും കൂട്ടരും വെറും കൈയോടെ മടങ്ങി. ഇഷ്ടപ്പെട്ട വിവാഹം നടത്തിക്കൊടുക്കാന്‍ മാതാപിതാക്കള്‍ തയാറാകാത്തതിനെത്തുടര്‍ന്നാണ് യുവതി വിവാഹവേദിയില്‍നിന്ന് കാമുകനൊപ്പം പോയത്. ബിഹാറിലെ ഹാജിപുരിലാണ് സംഭവം.

കുടുംബത്തിലുള്ള ഒരു യുവാവുമായി യുവതി എട്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തോടു പക്ഷേ, യുവതിയുടെ വീട്ടുകാര്‍ക്കു താല്‍പര്യമുണ്ടായിരുന്നില്ല. തുടര്‍ന്നു മറ്റൊരു വിവാഹം ഉറപ്പിക്കുകയായിരുന്നു. ബിഹാറിലെ ഒരു പൊലീസ് ഓഫീസറുടെ മകളാണ് വിവാഹവേദിയില്‍നിന്നു കാമുകനൊപ്പം പോയി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഛത്തീസ്ഗഡ് സ്വദേശിയുമായായിരുന്നു വിവാഹം ഉറപ്പിച്ചിരുന്നത്.

ഹാജിപുര്‍ ടൗണിലെ ഒരു ഹോട്ടലിലാണ് വിവാഹച്ചടങ്ങു സംഘടിപ്പിച്ചത്. വധുവും കൂട്ടരും സമയത്തുതന്നെ ഇവിടെയെത്തി. അതിഥികളും ബന്ധുക്കളും വിവാഹത്തിന് സാക്ഷിയാകാന്‍ ഒരുങ്ങുകയും ചെയ്തു. മാലയിടാന്‍ സമയമായപ്പോള്‍ വേദിയിലെ കറന്റ് പോയി. ഈ സമയമാണ് പുറത്ത് കാത്തുനിന്നിരുന്ന കാമുകനൊപ്പം ബൈക്കില്‍ ഇരുവരും കടന്നുകളഞ്ഞു.
. കറന്റു വന്നപ്പോള്‍ വധുവിന്റെ പൊടിപോലും കാണാതിരുന്ന ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് സംഭവം വ്യക്തമായത്.

സംഭവത്തെത്തുടര്‍ന്നു വരന്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. ചൊവ്വാഴ്ച രാവിലെ യുവതി കോടതിയില്‍ ഹാജരായി. തനിക്കു വിവാഹത്തില്‍ താല്‍പര്യമില്ലെന്നും കാമുകന്റെ കൂടെ പോകാനാണ് താല്‍പര്യമെന്നറിയിച്ചെങ്കിലും പൊലീസ് ഇരുവരെയും കസ്റ്റഡിയില്‍ പാര്‍പ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.