തൃശൂര്‍: [www.malabarflash.com] പ്രമുഖ ജ്വല്ലറിയുടെ പരസ്യത്തിനു മോഡലാകണമെന്ന ക്ഷണവുമായി വീട്ടിലെത്തി പണം അപഹരിച്ചു മുങ്ങിയ വിരുതനെ പ്രമുഖ നര്‍ത്തകിയായ സിനിമാ, സീരിയല്‍ നടി ഓടിച്ചിട്ടുപിടിച്ചു. അപഹരിച്ച പഴ്‌സ് അടങ്ങുന്ന ബാഗ് ബസ് സ്റ്റോപ്പില്‍വച്ച് തിരിച്ചു പിടിച്ചുവാങ്ങിയതോടെ അയാള്‍ ഓടിരക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം വൈകുന്നേരം തൃശൂര്‍ നഗരത്തിലെ ചെമ്പൂക്കാവിലാണു സംഭവം. കോതമംഗലം സ്വദേശി ഷാജി എന്നയാളാണ് ജ്വല്ലറിയുടെ പരസ്യത്തില്‍ മോഡലാകണമെന്ന ക്ഷണവുമായി നടിയും മോഡലുമായ ഡോ. കലാമണ്ഡലം രാധികയുടെ ചെമ്പൂക്കാവിലുള്ള വസതിയില്‍ എത്തിയത്.
കരാറെഴുതാനുള്ള മുദ്രപ്പത്രം വാങ്ങാനെന്ന പേരില്‍ ഇരുനൂറു രൂപ വേണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. നടി മുറിക്കകത്തുപോയി പഴ്‌സില്‍നിന്ന് ഇരുനൂറു രൂപ എടുത്തുനല്‍കി. പഴ്‌സും പണവും സൂക്ഷിക്കുന്നത് എവിടെയെന്നു മനസിലാക്കിയ അയാള്‍ പിന്നെ ഒരു ചായ ആവശ്യപ്പെട്ടു. നടി ചായയെടുക്കാന്‍ അടുക്കളയിലേക്കു പോയതോടെ വിരുതന്‍ മുറിക്കകത്തു കയറി പഴ്‌സ് കൈക്കലാക്കി. മുറിക്കകത്തുനിന്നു വരുന്നതുകണ്ട് സംശയം തോന്നിയ നടി കാര്യമെന്തെന്നു തിരക്കി. വെയിംഗ് മെഷീനില്‍ ശരീരഭാരം എത്രയെന്നു പരിശോധിക്കാന്‍ പോയതാണെന്നായിരുന്നു വിശദീകരണം.
അല്പസമയത്തിനകം അയാള്‍ സ്ഥലംവിട്ടു. സംശയംതോന്നിയ രാധിക മുറിക്കകത്തു പരിശോധിച്ചപ്പോഴാണു അയ്യായിരത്തോളം രൂപയും മറ്റുമുള്ള പഴ്‌സ് കാണാനില്ലെന്നു മനസിലായത്.
രാധികയുടെ വസതിയിലേക്കു നൃത്ത പരിശീലനത്തിന് എത്തിയിരുന്ന യുവതികള്‍ സൈക്കിളില്‍ അയാളെ പിന്തുടര്‍ന്നു. ഓട്ടോറിക്ഷയില്‍ രാധിക കള്ളനെ തെരഞ്ഞിറങ്ങി. ചെമ്പൂക്കാവ് ജവഹര്‍ ബാലഭവനു സമീപം അയാള്‍ നില്‍ക്കുന്നതുകണ്ട് രാധിക പഴ്‌സ് ഞൊടിയിടയില്‍ പിടിച്ചെടുത്തു. അയാള്‍ വീണ്ടും ഓടിരക്ഷപ്പെട്ടു. കവര്‍ച്ചനടത്തി മുങ്ങിയയാളെ പിടികൂടാന്‍ തെരച്ചില്‍ നടത്തിവരികയാണ്.
രസതന്ത്രം, ഋതു, ഗ്രാമം തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുകയും മോഹിനിയാട്ടത്തില്‍ കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് നേടുകയും ചെയ്തിട്ടുണ്ട് ഡോ. രാധിക.

No comments:
Post a Comment