കാണ്‍പൂര്‍: [www.malabarflash.com] ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വാട്സ് ആപ്പ് വഴി രാജി കത്ത് നല്കിയ സബ് ഇന്‍സ്പെക്ടറെ സ്ഥലം മാറ്റി. കാണ്‍പൂരിലെ റസൂലബാദ് സ്റ്റേഷനിലെ എസ്ഐയായ വിനോദ്കുമാറിനെയാണ് ഝാന്‍സിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത്. പതിവ് സ്ഥലമാറ്റമാണ് വിനോദ്കുമാറിന് നല്‍കിയതെന്നാണ് ഉന്നത പോലീസ് വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം.
12 വര്‍ഷമായി വിനോദ്കുമാര്‍ സേവനമനുഷ്ഠിക്കുന്നത് കാണ്‍പൂരിലാണെന്നും സര്‍വീസ് നിയമപ്രകാരം 12 വര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാമെന്നും കാണ്‍പൂര്‍ മേഖല ഐജി അശുതോഷ് പാണ്ഡേ പറഞ്ഞു. വിനോദ് കുമാറിനൊപ്പം 34 പേരെയും സ്ഥലം മാറ്റിയെന്നും ഐജി പറഞ്ഞു.
മുതിര്‍ന്ന ചില പോലീസുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് വിനോദ്കുമാര്‍ രാജി സമര്‍പ്പിച്ചത്. പൊതുജനങ്ങളുടെ പരാതി സ്വീകരിക്കാന്‍ ഏര്‍പ്പെടുത്തിയ ഹെല്പ്പ്ലൈന് നമ്പര്‍ വഴിയാണ് വിനോദ്കുമാര്‍ രാജി സന്ദേശം അയയ്ച്ചത്. പോലീസുദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരിലാണ് സ്ഥലമാറ്റമെന്നും സൂചനയുണ്ട്.

No comments:
Post a Comment