Latest News

തെന്നിന്ത്യന്‍ താരം തൃഷയുടെ വിവാഹം മുടങ്ങി

ചെന്നൈ: [www.malabarflash.com] തെന്നിന്ത്യന്‍ താരം തൃഷയുടെ വിവാഹം മുടങ്ങിയെന്ന് വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം. ട്വിറ്ററിലൂടെ തൃഷ തന്നെയാണ് വിവാഹം മുടങ്ങിയെന്ന കാര്യം അറിയിച്ചത്.

വിവാഹത്തെ കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് പ്രചരിച്ചിരുന്നത്. എല്ലാത്തിനും നന്ദി. സിംഗിളായിരിക്കുമ്പോള്‍ താന്‍ സന്തോഷവതിയാണെന്നും തൃഷ ട്വീറ്റ് ചെയ്തു.

തൃഷയും വ്യവസായിയായ വരുണ്‍ മനിയനും തമ്മിലുള്ള വിവാഹം ജനുവരി 23നാണ് നിശ്ചയിച്ചത്. വിവാഹം മുടങ്ങിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ആദ്യമായാണ് തൃഷ പ്രതികരിച്ചത്. വിവാഹം മുടങ്ങാനുള്ള കാരണത്തെ കുറിച്ച് പറയാന്‍ തൃഷയോ കുടുംബമോ തയ്യാറായിട്ടില്ല. വരുണും ഇക്കാര്യത്തില്‍ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.

അതേസമയം, തൃഷയുടെ വിവാഹം മുടങ്ങാന്‍ കാരണം നടന്‍ ധനൂഷാണെന്ന് കോടാമ്പാക്കം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തൃഷയുടെയും വരുണിന്റേയും വിവാഹനിശ്ചയ ചടങ്ങുകളില്‍ ധനൂഷ് പങ്കെടുത്തത് വരുണിനെ ചൊടിപ്പിച്ചിരുന്നു. ഇരുവരും തമ്മില്‍ മുന്‍പേ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും വരുണിന്റെ കുടുംബത്തിലെ മുതിര്‍ന്ന വ്യക്തിയെ ഉദ്ദരിച്ച് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ധനൂഷ് ചടങ്ങില്‍ പങ്കെടുത്തത് സംബന്ധിച്ച് തൃഷയും വരുണും വാക്ക് തര്‍ക്കങ്ങളിലേര്‍പ്പെട്ടെന്നും വിഷയത്തില്‍ വരുണിന്റെ പിതാവ് ഇടപ്പെട്ടപ്പോള്‍ തൃഷ കയര്‍ത്ത് സംസാരിച്ചെന്നുമാണ് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ പിതാവിനോട് ബഹുമാനമില്ലാതെ തൃഷ പെരുമാറിയതാണ് വരുണിനെ വിവാഹബന്ധത്തില്‍ നിന്ന് പിന്തിരിയാന്‍ കാരണമാക്കിയതെന്നും സൂചനയുണ്ട്. സൗഹൃദങ്ങള്‍ക്ക് താന്‍ വലിയ വിലയാണ് നല്‍കാറുള്ളതെന്നും ധനൂഷ് തന്റെ അടുത്ത സുഹൃത്താണെന്നുമാണ് തൃഷ പറഞ്ഞത്.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.