Latest News

അക്രമികളുടെ കാല് പിടിച്ച് ഞാന്‍ കരഞ്ഞു... എന്നിട്ടും.. ഷാഹുലിനെ അവര്‍ അടിച്ചു കൊന്നു

ഉദുമ: [www.malabarflash.com] അക്രമികളുടെ കാല് പിടിച്ച് കരഞ്ഞു...അവന് സുഖമില്ല...അവനെ അടിക്കരുത്... ഇതൊന്നും ചെവികൊളളാന്‍ അക്രമി സംഘം തയ്യാറായില്ല...നടുറോഡിലിട്ട് എന്റെ സഹോദരനെ അവര്‍ അടിച്ചു കൊന്നു....അതും ലക്ഷങ്ങള്‍ ചിലവിട്ട് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന എന്റെ ഷാഹു.....വാക്കുകള്‍ പുര്‍ത്തിയാക്കാന്‍ കഴിയാതെ ബാദുഷ പൊട്ടിക്കരഞ്ഞു.....

കുഞ്ഞുമ്മാന്റെ മകന്റെ മരണ വിവരമറിഞ്ഞ് ബൈക്കില്‍ പോകുമ്പോള്‍ കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കരിപ്പോടിയില്‍ അക്രമികള്‍ അടിച്ചു കൊലപ്പെടുത്തിയ ഷാഹുല്‍ ഹമീദിന്റെ സഹോദരന്‍ ബാദുഷ ഫ്‌ളാഷിനോനോട് സംഭവത്തെ കുറിച്ച് വിശദീകരിക്കുകയായിരുന്നു..[www.malabarflash.com] 
രാത്രി 12.30 ഓടെ സഹോദരിയുടെ മകന്‍ ഷഹീദാണ് ബന്ധുവായ പി.എം അബ്ദുല്ല ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട വിവരം കണ്ണംകുളത്തെ ക്വട്ടേഴ്‌സില്‍ താമസിക്കുന്ന ബാദുഷയെ ഫോണില്‍ വിളിച്ചു പറയുന്നത്. ഒരു മണിയോടെ ബാദുഷ ബൈക്കില്‍ മരണ വീട്ടിലേക്ക് പുറപ്പെടാന്‍ ഇറങ്ങിയപ്പോള്‍ ഷാഹുല്‍ ഹമീദും കൂടെ ഇറങ്ങുകയായിരുന്നു. ബാദുഷയാണ് ബൈക്ക് ഓടിച്ചിരുന്നത്. 
ഷാഹുല്‍ ഹമീദ്‌

സംഭവത്തെ കുറിച്ച ബാദുഷ പറയുന്നത്....ക്വട്ടേഴസില്‍ നിന്നും ഏകദേശം ഒരു കിലോമീറററോളം സഞ്ചരിച്ച് ഗ്രീന്‍വുഡ്‌സ് സ്‌കൂളിന് അടുത്തെത്തിയപ്പോള്‍ ഊടുവഴിയില്‍ നിന്നും നാലംഗ സംഘം ആയുധങ്ങളുമായി റോഡിലേക്ക് ഇറങ്ങി ബൈക്ക് തടഞ്ഞിട്ടു. ഭയന്ന് വിറച്ച ഞാന്‍ ബൈക്ക് നിര്‍ത്തി..ഞങ്ങള്‍ മരണ വീട്ടിലേക്ക് പോവുകയാണെന്ന് പറയുന്നതിനിടയില്‍ പിറകിലിരുന്ന ഷാഹുല്‍ ഹമീദിനെ അവര്‍ തലയ്ക്ക് അടിച്ച് വീഴ്ത്തിയിരുന്നു.

ബൈക്കില്‍ നിന്നും ഇറങ്ങിയ ഞാന്‍ അക്രമികളുടെ കാല് പിടിച്ച് കരഞ്ഞു...എന്നെ അടിച്ചോളൂ... അവനെ അടിക്കരുത്...അവനിക്ക് സുഖമില്ലാ...എന്നൊക്കൊ... പക്ഷെ, ഇതൊന്നു കേള്‍ക്കാതെ ഇരുളില്‍ ഒളിച്ചിരുന്ന കൂടുതല്‍ അക്രമി സംഘം വന്ന് ഞങ്ങള്‍ രണ്ട് പേരെയും ക്രൂരമായി അടിക്കാനും ചവിട്ടാനും തുടങ്ങി...

തലപ്പൊട്ടി രക്തം ഒഴുകി റോഡില്‍ കിടന്ന ഷാഹുലിനെ അക്രമികളില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഞാന്‍ അവന്റെ മുകളില്‍ കയറി കിടന്നു...അതോടെ അവര്‍ എന്നെ ക്രൂരമായി അടിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ഇരുമ്പ് പൈപ്പ് കൊണ്ട് എന്റെ തലയില്‍ ശക്തമായ അടി ഏററതോടെ കുറച്ച് സമയം ബോധം നഷ്ടപ്പെട്ടുപോയി. ഈ സമയം ഷാഹുലിനെ അക്രമി സംഘം റോഡിലിട്ട് അതിക്രൂരമായി മര്‍ദ്ദിച്ചു. [www.malabarflash.com] 

അല്‍പ സമയം കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോള്‍ അക്രമികളോട് ഞാന്‍ വീണ്ടും പറഞ്ഞു, എന്നെ നിങ്ങള്‍ അടിച്ചു കൊന്നോളു...അവനെ വിട്ടേക്ക്......അതിനിടയില്‍ അക്രമി സംഘത്തില്‍ നിന്നും ഒരാള്‍ വിളിച്ചു പറഞ്ഞു... ടാ വിട്ടേക്ക്...ഞമ്മള്‍ ഉദ്ദേശിച്ച ആളല്ലാ..ഇത്...ഇത് വേറെ ആളാണെന്ന്.....അതോടെയാണ് അക്രമം അവസാനിപ്പിച്ചത്... ആരായാലെന്താ...അവര്‍...ചാവട്ടെടാ...എന്ന് പറഞ്ഞാണ് അക്രമികള്‍ ഇരുളിലേക്ക് മറഞ്ഞത്.....
ബാദുഷയുടെ കാലിലെ പരിക്ക്‌
തന്റെ ഷര്‍ട്ട് അഴിച്ച് ഷാഹുലിന്റെ തലയിലെ മുറിവില്‍ കെട്ടി അവനെ റോഡരികില്‍ കിടത്തി...അടുത്ത വീടുകളിലേക്ക് പോയി സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ആരും മുന്നോട്ട് വന്നില്ല...അവസാനം അക്രമത്തിനിടയില്‍ തെറിച്ചു വീണ തന്റെ മൊബൈല്‍ ഫോണ്‍ 

പരതിയെടുത്ത് സഹോദരിയുടെ മകന്‍ ഷഹീദിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു... അവനും സുഹൃത്തുക്കളും കാറുമായി വന്ന് ഞങ്ങളെ രണ്ടു പേരെയും ഉദുമയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് ബാദുഷ പറഞ്ഞു.[www.malabarflash.com] 

തലയ്ക്ക് ഏററ മാരകമായ മുറിവാണ് ഷാഹുലിന്റെ മരണത്തിന് കാരണമായത്. നാല് ഗുരുതരമായ മുറിവുകളാണ് ഷാഹുലിന്റെ തലയ്ക്കുണ്ടായിരുന്നത്. കൂടാതെ ശരീരം മുഴുവന്‍ അടിയേററ് ചതഞ്ഞ നിലയിലുമായിരുന്നു..ഒരു മനുഷ്യന് ഇത്രയും ക്രൂരമായി മര്‍ദ്ദിക്കാന്‍ കഴിയുമോ..എന്ന് ബാദുഷ ചോദിക്കുന്നു.

ബാദുഷയുടെയും തലയ്ക്കും ഗുരുതരമായ പരിക്കുണ്ട്. ശരീരം മുഴുവന്‍ അടിയേററ പാടുകളുമുണ്ട്. ആറ് മാസത്തെ വിശ്രമാണ് ബാദുഷയ്ക്ക് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ബാദുഷ
രക്തത്തില്‍ അണുബാധ യുണ്ടായതിനെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും കഴിഞ്ഞ ഒന്നര മാസം മുമ്പാണ് ഷാഹുല്‍ ഹമീദ് നാട്ടിലെത്തിയത്. മംഗലാപുരത്തെയും കോഴിക്കോട്ടെയും ആശുപത്രികളില്‍ ആഴ്ചകള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ അസുഖം ഭേദപ്പെട്ട് വരുന്നതിനിടയിലാണ് ഷാഹുല്‍ കൊല്ലപ്പെട്ടത്. ഷാഹുലിന്റെ ചികിത്സയ്ക്ക് ലക്ഷക്കണക്കിന് രൂപയാണ് ഈ നിര്‍ധന കുടുംബം ചിലവഴിച്ചത്.

മുക്കൂടിലുളള വീടും പറമ്പും വിററ് വര്‍ഷങ്ങളായി കണ്ണംകുളത്തെ ക്വട്ടേഴ്‌സിലാണ് ഇവര്‍ കഴിയുന്നത്. ഇതിനിടയില്‍ മറെറാരു ദുരന്തവും ഈ കുടുംബം നേരിടേണ്ടിവന്നു. കഴിഞ്ഞ മാസം 26ാം തീയ്യതി ഷാഹുല്‍ ഹമീദിന്റെ ഭാര്യ മിസ്‌രിയയുടെ സഹോദരിയുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാന്‍ പോയ ഷാഹുലിന്റെ പിതാവ് അബൂബക്കറിന്റെ തലയില്‍ ചെങ്കല്ല് വീണ് ഗുരുതരമായി പരിക്കേററ് രണ്ടാഴ്ച കാലം മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  [www.malabarflash.com] 
മതിലിന് മുകളില്‍ വെച്ച ചെങ്കല്ലില്‍ കെട്ടി പ്ലാസ്‌ററിക് ഷീററ് കൊണ്ട് നിര്‍മ്മിച്ച പന്തലില്‍ ഇരിക്കുകയായിരുന്നു അബൂബക്കര്‍. ഇടയ്ക്ക് ശക്തമായ കററടിച്ചപ്പോള്‍ മതിലിന് മുകളില്‍ വെച്ച കല്ല് അബൂബക്കറിന്റെ തലയില്‍ വീഴുകയായിരുന്നു. മെയ് നാലാം തീയ്യതി ആശുപത്രിയില്‍ നിന്നും അബൂബക്കള്‍ ക്വാട്ടേഴ്‌സിലേക്ക് വന്നെങ്കിലും പൂര്‍ണ്ണമായും സുഖമായിട്ടില്ല..ഇതിനിയിലാണ് മകന്റെ മരണം സംഭവിക്കുന്നത്.
ഷഹുല്‍ ഹമീദിന് രണ്ട് മക്കളാണുളളത്. രണ്ടര വയസ്സുകാരി മിനഫാത്തിമ, ഒരു വയസ്സുളള സന.
..............................................................
Related News
>> ഉദുമ കരിപ്പോടിയില്‍ യുവാവ് മര്‍ദ്ദനമേററ് മരിച്ചു
>>ഷാഹുല്‍ ഹമീദിന്റെ കൊല; വിറങ്ങലിച്ച് ഉദുമ
>> ഷാഹുല്‍ ഹമീദ് വധം; കൊലനടത്തിയത് എട്ടംഗസംഘം, രണ്ട് പേര്‍ വലയില്‍
>> ഷാഹുല്‍ ഹമീദിന്റെ മൃതദേഹം കബറടക്കി; നാല് പേര്‍ കസ്റ്റഡിയില്‍
>> ഷാഹുല്‍ ഹമീദ് വധം: രണ്ട് പേര്‍ അറസ്റ്റില്‍, ആയുധങ്ങള്‍ കണ്ടെടുത്തു [VIDEO]
>> ഷാഹുല്‍ ഹമീദ് വധം: ഒന്നാം പ്രതിയെ കുറ്റ വിമുക്തനാക്കി, രണ്ട് പ്രതികള്‍ റിമാന്‍ഡില്‍




Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.