Latest News

ഉംറ തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് മൂന്ന് മലയാളികള്‍ മരിച്ചു

അബൂദാബി: [www.malabarflash.com] ഉംറ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയ മലയാളിസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആറുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 

മലപ്പുറം എടരിക്കോട് സ്വദേശി അബൂബക്കര്‍, മലപ്പുറം സ്വദേശിയും ബസ് ഡ്രൈവറുമായ ലത്തീഫ്, കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി മുഹമ്മദ് മൗലവി എന്നിവരാണ് മരിച്ചത്. 

60 പേരാണ് ബസിലുണ്ടായിരുന്നത്. ഗുരുതര പരിക്കേറ്റ രണ്ടുപേരെ ബദാസായിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവര്‍ മിര്‍ഫ, മഫ്‌റഖ് ആശുപത്രികളില്‍ ചികിത്സയിലാണ്.
ശനിയാഴ്ച വൈകീട്ട് 6.30ഓടെ താരിഫിന് സമീപം അബൂ അല്‍അബ്യദ് എന്ന പ്രദേശത്തെ പാലത്തിന് മുന്നില്‍ ഡിവൈഡറില്‍ ഇടിച്ച് ബസ് മറിയുകയായിരുന്നു. ബസിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. 

മേയ് ആറിന് ദുബൈയില്‍നിന്ന് ഉംറ തീര്‍ഥാടനത്തിന് തിരിച്ച 60 അംഗ സംഘമാണ് അപകടത്തില്‍പെട്ടത്. മൃതദേഹങ്ങള്‍ ബദാസായിദ് ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
Advertisement

Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.