Latest News

എരമംഗലം ടി.എം മുഹമ്മദ് മുസ്ലിയാര്‍ നിര്യാതനായി

മലപ്പുറം: [www.malabarflash.com] പ്രമുഖ പണ്ഡിതനും പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് മുന്‍ പ്രൊഫസറും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം ജില്ലാ മുശാവറ അംഗവുമായ എരമംഗലം ടി.എം മുഹമ്മദ് ഫൈസി (72) നിര്യാതനായി.

പൊന്നാനി താലൂക്ക് സമസ്ത ജനറല്‍ സെക്രട്ടറി, എരമംഗലം ദാറുസ്സലാം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍, എടപ്പാള്‍ ദാറുല്‍ഹിദായ വൈസ് പ്രസിഡന്റ്, പുതുപൊന്നാനി എം.ഐ അറബിക് കോളജ് പ്രിന്‍സിപ്പല്‍, തൃശൂര്‍ ദേശമംഗലം എം.ഐ.സി അറബിക് കോളജ് അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മസ്‌കത്ത് അന്‍സാറുല്‍ മുസ്ലിമീന്‍ സംഘത്തിന്റെ സ്ഥാപകനായിരുന്നു. വെമ്പയനാട്, എടപ്പാള്‍, മണ്ണാര്‍മല എന്നിവടങ്ങളില്‍ മുദരിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിലെ ആദ്യകാല വിദ്യാര്‍ത്ഥികളില്‍പ്പെട്ട ഇദ്ദേഹം ഇവിടെ നിന്നും പഠനം പൂര്‍ത്തിയാക്കി അവിടെതന്നെ അധ്യാപകനായി ജോലി തുടരുകയായിരുന്നു. ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരാണ് പ്രധാന ഗുരുനാഥന്‍മാര്‍.

പരേതയായ റുഖിയയാണ് ഭാര്യ. മക്കള്‍:അബ്ദുള്‍ സലാം (അബുദാബി), ഷിഹാബുദ്ധീന്‍ (അല്‍ ഐന്‍), മൈമൂന,ആമിന. മരുമക്കള്‍ :അബ്ദുള്‍ ഗഫൂര്‍ (ദുബൈ),അബ്ദുള്‍ ലത്തീഫ്, ഫസീല ജസീല.

സഹോദരങ്ങള്‍: അബൂബക്കര്‍ ഹാജി(പ്രസിഡന്റ് എരമംഗലം മഹല്ല് ജമാഅത്ത് കമ്മിറ്റി, വെളിയങ്കോട് പഞ്ചായത്ത് മുന്‍ അംഗം), മൂസ, മുഹമ്മദ്, കുഞ്ഞാത്തുകുട്ടി, പാത്തുണ്ണികുട്ടി, പരേതനായ ഉമര്‍ഫൈസി.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.