Latest News

600 വര്‍ഷം പഴക്കമുള്ള ആദൂര്‍ ജുമാമസ്ജിദ് മുതവല്ലി ഭരണം ഇനി നാട്ടുകാര്‍ക്ക്‌

കാസര്‍കോട്: [www.malabarflash.com] കാസര്‍കോട് ജില്ലയിലെ ആദൂര്‍ ജുമാമസ്ജിദ് മുതവല്ലി ഭരണത്തില്‍ നിന്ന് നാട്ടുകാരുടെ ഭരണത്തിലേക്ക്. തിങ്കളാഴ്ച കണ്ണൂരില്‍ നടന്ന സംസ്ഥാന വഖഫ് ബോര്‍ഡ് അദാലത്തിലാണ് പരാതിക്കാരും എതിര്‍കക്ഷികളും അംഗീകരിച്ചതോടെ ജുമാമസ്ജിദിന്റെ ഭരണം നാട്ടുകാരുടെ കൈയിലേക്ക് എത്തുന്നത് സംബന്ധിച്ച് തീരുമാനമായത്.

അദാലത്തില്‍ ആദ്യം പരിഗണിച്ച കേസില്‍ വളരെ പെട്ടന്നാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ നിലവിലുള്ള പ്രസിഡന്റ് എ.എം അബ്ദുള്ള കുഞ്ഞി, കേസിലെ കക്ഷികളായ എ.കെ അബ്ദുള്‍ റഹ്മാന്‍ ഹാജി, എ.എം ഷാഫി പുള്ളി എന്നിവരും ഹാജരായി. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളിലാണ് മുതവല്ലി ഭരണത്തില്‍ നിന്ന് ജനാധിപത്യ ഭരണത്തിലേക്ക് എത്താന്‍ തീരുമാനമായത്.

പുതിയ ജുമാമസ്ജിദ് കമ്മറ്റിയുടെ തെരഞ്ഞെടുപ്പ് വഖഫ് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ ആറ് മാസത്തിനകം നടത്താനും തീരുമാനമായി. 600 വര്‍ഷങ്ങള്‍ പഴക്കമുള്ള ആദൂര്‍ ജുമാമസ്ജിദ് നാട്ടുകാരുടെ നേതൃത്വത്തിലുള്ള മഹല്ല് കമ്മറ്റി ഭരണത്തിന് വിട്ടുകൊടുക്കാന്‍ എല്ലാവരും ഒരേ മനസ്സോടെ സമ്മതിച്ചതോടെ വഖഫ് ബോര്‍ഡ് അദാലത്തിന് അത് നാഴികകല്ലായി.
Advertisement

Keywords: Kannur News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.