മട്ടന്നൂര്‍: [www.malabarflash.com] 42 ലക്ഷം രൂപയുടെ കുഴല്‍പണവുമായി രണ്ട് മഹാരാഷ്ട്ര സ്വദേശികള്‍ പിടിയില്‍. സാംഗ്ലി ജില്ലയിലെ ഹരിജന്‍ ബസാട്ട് കൊത്താലിയിലെ വിശാല്‍ നാദ സാവന്ത് (23), ദീപക് ഗോവക് ജാബിര്‍ (31) എന്നിവരെയാണ് മട്ടന്നൂര്‍ എസ്.ഐ രാജീവ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ടൂറിസ്റ്റ് ബസില്‍ ബംഗളൂരുവില്‍ നിന്നും തലശ്ശേരിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവര്‍. 21 ലക്ഷം രൂപ വീതമാണ് ഇരുവരുടെയും കൈവശം ഉണ്ടായിരുന്നത്.
ബാഗിലും ശരീരത്തിലും അഞ്ഞൂറ് രൂപയുടെയും ആയിരം രൂപയുടെയും നോട്ടുകള്‍ കെട്ടിവച്ച നിലയിലാണുണ്ടായിരുന്നത്. തലശേരിയിലെ ഒരു ജ്വല്ലറി ഉടമയ്ക്ക് കൈമാറാനാണ് തുക കൊണ്ടുവന്നതെന്നാണ് പൊലിസിന്റെ നിഗമനം.

Keywords: Kannur News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment