Latest News

ആരാധന അതിരു കടന്നപ്പോള്‍ കാമസൂത്ര സംവിധായകന്‍ രൂപേഷ് പോളിനൊപ്പം നഗ്നയായി ഫോട്ടോയെടുത്ത ഫ്രഞ്ച് നടി

പാരീസ്: [www.malabarflash.com] കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ സകലരെയും ഞെട്ടിച്ച് ഫ്രഞ്ച് നടി മേല്‍വസ്ത്രം ഇല്ലാതെ അര്‍ധ നഗ്നയായി നിന്ന് കാമസൂത്ര ത്രീ ഡി സംവിധായകന്‍ രൂപേഷ് പോളിനൊപ്പം ഫോട്ടോ എടുത്തു. അറോറ നോയില്‍ഹാസ് എന്ന ഫ്രഞ്ച് നടിയാണ് കാന്‍ വേദിയില്‍ രൂപേഷ് പോളിനൊപ്പം അര്‍ധ നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. 

സങ്കല്‍പിക്കാന്‍ പോലുമാവാത്ത കാര്യം കണ്ട് കാഴ്ചക്കാര്‍ ഞെട്ടി നോക്കി നിന്നു. രൂപേഷും അമ്പരന്നു നില്‍ക്കുകയായിരുന്നു. രൂപേഷിന്റെ കടുത്ത ആരാധികയാണെന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു അറോറയുടെ അതിസാഹസം.

തന്റെ ഏറ്റവും പുതിയ ചിത്രങ്ങളുടെ പ്രൊമോഷനു വേണ്ടിയായിരുന്നു രൂപേഷ് കാനില്‍ എത്തിയത്. രൂപേഷ് സംവിധാനം ചെയ്ത കാമസൂത്ര എന്ന ത്രീ ഡി ചിത്രം കണ്ട് അദ്ദേഹത്തിന്റെ ആരാധികയായി മാറിയ അറോറ രൂപേഷിനൊപ്പം ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടു. സമ്മതിച്ച ഉടനെ സകലരെയും ഞെട്ടിച്ച് അറോറ തന്റെ മേല്‍വസ്ത്രം ഉരിയുകയായിരുന്നു. സംവിധായകനെ ഞെട്ടിക്കണമെന്ന് ഉറച്ചു തന്നെ വന്ന അറോറ, കാനിന്റെ പ്രധാനവേദിയില്‍ സകലരുടെയും മുമ്പിലാണ് വസ്ത്രം ഉരിഞ്ഞത്.

കാനില്‍ നല്ല തിരക്കുള്ള സമയമായിരുന്നു അത്. അതുകൊണ്ട് തന്നെ അറോറയുടെ പ്രവൃത്തി രൂപേഷടക്കം സകലരെയും അമ്പരപ്പിച്ചു. ഞെട്ടല്‍ മാറുന്നതിന് മുമ്പ് രൂപേഷിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറോറ അറിയിച്ചു. ഒപ്പം, തന്റെ മേല്‍വിലാസം രേഖപ്പെടുത്തിയ ഫോട്ടോയും അവര്‍ രൂപേഷിന് കൈമാറി. വസ്ത്രം ധരിക്കാന്‍ രൂപേഷ് അറോറയോട് ആവശ്യപ്പെട്ടു. അപ്പോഴേക്കും കാവല്‍ ജീവനക്കാരെത്തി അറോറയെ പുറത്തേക്ക് കൊണ്ടുപോയി.

ദ മോങ്ക് ഹൂ ഫക്ക്ഡ് എ ലിമോസിന്‍ അഥവാ ഇന്ത്യയുടെ മകള്‍, മെമ്മറീസ് ഓഫ് ആന്‍ ഇന്‍ഡ്യന്‍ ഗെയ്ഷ എന്നീ ചിത്രങ്ങളുടെ ഭാഗമായാണ് രൂപേഷ് കാനിലെത്തിയത്. ഇന്ത്യയുടെ മകള്‍ കാനില്‍ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. ചിത്രത്തിന് വന്‍ വരവേല്‍പാണ് കാനില്‍ ലഭിച്ചത്. പ്രേക്ഷകരുടെ വന്‍ തിരക്ക് തന്നെ ചിത്രം കാണാന്‍ ഉണ്ടായിരുന്നു. പല പ്രേക്ഷകരും ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം നിന്ന് സെല്‍ഫി എടുക്കുന്നുണ്ടായിരുന്നു. ലെസ്ലി ഉദ്‌വിനയുടെ ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്ററിയെ അടിസ്ഥാനമാക്കിയാണ് ചിത്രം.
Advertisement

Keywords: world News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.