Latest News

ഇന്ത്യന്‍ വംശജനായ യുവ സംവിധായകന്‍ വാഹനാപകടത്തില്‍ മരിച്ചു

വാഷിങ്ടണ്‍: [www.malabarflash.com] വാഹനാപകടത്തത്തെുടര്‍ന്ന് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വംശജനായ യുവ സംവിധായകന്‍ അമേരിക്കയില്‍ മരിച്ചു. 26കാരനായ വിജയ് മോഹനാണ് മരിച്ചത്. 

മേയ് 10ന് ഫിലഡെല്‍ഫിയയില്‍വെച്ച് വിജയ് ഓടിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ വിജയുടെ തലക്കും കാര്യമായ ക്ഷതമേറ്റിരുന്നു.
ഷികാഗോയില്‍ ജനിച്ചുവളര്‍ന്ന വിജയ് ഇന്ത്യയില്‍ ഹൈസ്കൂള്‍ പഠനത്തിനുശേഷം ഫിലഡെല്‍ഫിയയിലെ ടെമ്പ്ള്‍ യൂനിവേഴ്സിറ്റിയില്‍ ഫിലിം-മീഡിയ ആര്‍ട്സില്‍ ബിരുദം നേടി. സ്ക്രൈബ് വിഡിയോ സെന്‍റര്‍, ബ്ളാക്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍, ഫിലഡെല്‍ഫിയ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയ മേളകള്‍ സംഘടിപ്പിക്കുന്നതില്‍ സജീവമായിരുന്നു.
Advertisement

Keywords: world News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.