ഉദുമ: [www.malabarflash.com] ബേക്കല്‍ ഗ്രീന്‍വുഡ്‌സ് കിന്റര്‍ ഗാര്‍ഡന്‍ പത്താം വര്‍ഷത്തിലേക്ക്. 180 കുട്ടികളുമായി 2005 ജൂണില്‍ പ്രവര്‍ത്തനമാരംഭിച്ച കിന്റര്‍ ഗാര്‍ട്ടന്‍ ഒമ്പതു വര്‍ഷം കൊണ്ട് 4680ല്‍പരം കുരുന്നുകള്‍ക്ക് അനൗപചാരിക പ്രീസ്‌കൂള്‍ വിദ്യാഭ്യാസം നല്‍കി. ഈ നേട്ടത്തിന്റെ പിന്നില്‍ കിന്റര്‍ഗാര്‍ട്ടന്‍ ഹെഡ്മിസ്ട്രസ് എസ് ജയലക്ഷ്മിയുടെ നേതൃത്വത്തിലുള്ള അധ്യാപകരുടെ കൂട്ടായ്മയും ആത്മാര്‍ത്ഥതയുമാണ്.
കുഞ്ഞുങ്ങളുടെ സര്‍വ്വതോന്മുഖമായ വികാസം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍വുഡ്‌സ് കിന്റര്‍ഗാര്‍ഡന്‍ കുട്ടികളുടെ മനഃശാസ്ത്രജ്ഞന്മാരുടെയും, ശിശു വിദ്യാഭ്യാസ മേഖലയില്‍ വിദഗ്ദ്ധരായവരുടെയും അഭിപ്രായപ്രകാരം കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവും സാമൂഹ്യപരവുമായ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് ഉല്ലാസകരമായ പ്രീസ്‌കൂള്‍ വിദ്യാഭ്യാസമാണ് നല്‍കുന്നത്.
പഠനഭാരം ഇല്ലാതെ തന്നെ കുട്ടികള്‍ പഠിക്കുന്നു. പഠനസമയം ഇതിന്റെ അടിസ്ഥാനത്തില്‍ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ നിജപ്പെടുത്തി.
കുട്ടികളുടെ മാനസിക ഉല്ലാസത്തിന് മുന്‍തൂക്കം നല്‍കികൊണ്ട് പാഠ്യ, പാഠ്യേതര വിഷയങ്ങള്‍ക്കായി അതിവിശാലമായ ക്ലാസ്സ് മുറികള്‍, ഇന്‍ഡോര്‍ ആക്ടിവിറ്റി റൂം, ഡിജിറ്റല്‍ ക്ലാസ്സ് മുറികള്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, കുരുന്നിലെ തന്നെ ശാസ്ത്രബോധം വളര്‍ത്തിയെടുക്കുന്നതിനായി സയന്‍സ് പാര്‍ക്ക് ഇവയെല്ലാം കിന്റര്‍ഗാര്‍ഡന്റെ പ്രത്യേകതയാണ്.
സാമൂഹ്യവെല്ലുവിളികളെ നേരിടുന്നതിനായി ധാര്‍മ്മിക പഠനത്തിന്റെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് മുസ്‌ലീം വിദ്യാര്‍ത്ഥികള്‍ക്ക് മദ്രസ ബാലപാഠങ്ങളും മുസ്‌ലീം ഇതരവിദ്യാര്‍ത്ഥികള്‍ക്ക് സന്‍മാര്‍ഗ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നിവ ഈ അദ്ധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കും. വായനശീലം വളര്‍ത്തുന്നതിനായി പ്രത്യേക കെ.ജി. ലൈബ്രറി തന്നെ ഒരുക്കിയിട്ടുണ്ട്.
കുഞ്ഞുങ്ങളിലെ സര്‍ഗവാസനയെ അവരുടെ ബാല്യത്തില്‍ തന്നെ കണ്ടെത്തി അതിനെ വേണ്ട രീതിയില്‍ പരിപോഷിപ്പിക്കുന്നതിനായി പ്രത്യേക പരിശീലനം നേടിയ അധ്യാപകര്‍, പാട്ട്, മാപ്പിളപ്പാട്ട്, ഡാന്‍സ്, ചിത്രരചനാ, കലാകായിക രംഗത്തും പ്രാവിണ്യം നേടിയ അധ്യാപകര്‍ ഇതെല്ലാം ഗ്രീന്‍വുഡ്‌സ് കിന്റര്‍ ഗാര്‍ഡന്റെ എടുത്തുപറയേണ്ട പ്രത്യേകതകളാണ്
എല്ലാ വര്‍ഷത്തിലും രണ്ടുഘട്ടങ്ങളിലായി കേരളത്തിന് പുറത്തുനിന്നുശിശുക്ഷേമ പരിപാടികളില്‍ വിദഗ്ധരായവരുടെ പരിശീലനം ലഭിക്കുന്നതിനാല്‍ അനുദിനമുള്ള മാറ്റങ്ങള്‍ക്കനുസരിച്ച് പുതിയ അറിവുകള്‍ നേടുന്നതിനും അത് കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നതിനും സാധിക്കുന്നു.
മംഗലാപുരം, കൊച്ചി, ചെന്നൈ പോലുള്ള മെട്രൊപൊളിറ്റന്‍ സിറ്റികളില്‍ ലഭ്യമാകുന്ന അനൗപചാരിക പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം ഗാര്‍ഡനിലെ കുഞ്ഞുങ്ങള്‍ക്കും നല്‍കാന്‍ കഴിയുന്നുണ്ട്. ഓരോവര്‍ഷം 250-300 യു. കെ.ജി. കുട്ടികള്‍ക്ക് കോണ്‍വെക്കേഷന്‍ നടത്തിവരുന്നു. പി.സി.എം., ഗുരുശിഷ്യ, എം.ഇ.സി.ടി. പോലെയുള്ള സ്‌കോളര്‍ഷിപ്പ് പരീക്ഷകളില്‍ പങ്കെടുത്ത് സ്വര്‍ണ്ണമെഡലുകള്‍, എ പ്ലസ്, ക്യാഷ് അവാര്‍ഡ് എന്നിവ കരസ്ഥമാക്കുന്നതിലും കിന്റര്‍ഗാര്‍ഡന്‍ വിദ്യാര്‍ത്ഥികള്‍ മുന്‍പന്തിയില്‍ തന്നെ.
No comments:
Post a Comment