Latest News

സൗദി അറേബ്യയിലെ ദമാമില്‍ സ്‌ഫോടനം, നിരവധി മരണം

ദമാം: [www.malabarflash.com] സൗദി അറേബ്യയിലെ ദമ്മാമില്‍ ചാവേറാക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ അനൗദ് ശിയാ പള്ളിക്ക് സമീപത്താണ് സ്ഫോടനം നടന്നതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ജുമുഅ നമസ്കാരത്തിന് ശേഷമായിരുന്നു സംഭവം. പള്ളിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച സ്ത്രീ വേഷം ധരിച്ചെത്തിയ ചാവേറിനെ അധികൃതര്‍ തടയുകയായിരുന്നു. തുടര്‍ന്നാണ് ചാവേര്‍ സഞ്ചരിച്ച കാര്‍ പൊട്ടിത്തെറിച്ചത്. നിര്‍ത്തിയിട്ടിരുന്ന കാര്‍ അഗ്നിക്കിരയാകുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവ സ്ഥലത്ത് സുരക്ഷാ വലയം തീര്‍ത്ത സൗദി സുരക്ഷാസേന അന്വേഷണം ആരംഭിച്ചു.
സൗദിയില്‍ ഒരാഴ്ചക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ ചാവേര്‍ സ്ഫോടനമാണിത്. കഴിഞ്ഞ വെള്ളിയാഴ്ച ഖത്തീഫിലെ ശിയ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു.



Advertisement

Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.