Latest News

ദുബൈ-ഉപ്പള കുടുംബ സംഗമം സംഘടിപിച്ചു

ദുബൈ: [www.malabarflash.com] ദുബായില്‍ പ്രവാസികളായ മംഗല്‍പാടി പഞ്ചായത്ത് പരിധിയിലുള്ളവരുടെ കുടുംബ സംഗമവും സോക്കര്‍ ലീഗ് ഫുട്‌ബോള്‍ മത്സരവും ശ്രദ്ധേയമായി.

കുടുംബ സംഗമം കര്‍ണാടക ആരോഗ്യ മന്ത്രി യു.ടി ഖാദര്‍ ഉദ് ഘാടനം ചെയ്തു. പ്രവാസികളുടെ ഒത്തൊരുമക്ക് ഇത്തരം പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കണമെന്നും,ഇത് അതിനു ഒരു തുടക്കം ആവണമെന്നും അദ്ധേഹം പറഞ്ഞു.

കുടുംബ സംഗമത്തോട് അനുബന്ധിച്ച് പുരുഷന്മാര്‍ക്ക് സോക്കര്‍ മത്സരം, വനിതകള്‍ക്ക് പാചക മത്സരം,കുട്ടികള്‍ക്ക് ഗെയിമുകള്‍ എന്നിവയും നടത്തി. ദുബൈ ആരോഗ്യ വകുപ്പുമായി സഹകരിച്ച് മംഗല്‍പാടി പഞ്ചായത്ത് പരിധില്‍ ഉള്‍പെടുന്ന സാമുഹിക പ്രവര്‍ത്തകരുടെ നേത്രത്വത്തില്‍ നൂറോളം പേര്‍ ദുബായില്‍ രക്തദാന ക്യാമ്പ് നടത്തിയിരുന്നു.

സമാപന ചടങ്ങില്‍ വ്യവസായ പ്രമുഖരായ അബ്ദുല്‍ ലത്തീഫ് ഉപ്പള, യു.കെ യുസഫ് , ശിഹാബ് ശുക് റിയ എന്നിവര്‍ സംസാരിച്ചു.

Advertisement

Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.