ദുബൈ:[www.malabarflash.com] ജോലിയില്‍ നിന്നു പിരിച്ചുവിട്ടതിനു പകരം വീട്ടാന്‍ മോഷണം പതിവാക്കിയ കരാമയിലെ കള്ളന്‍ പൊലീസിന്റെ വലയിലായി. ജോലി ചെയ്ത സ്ഥാപനത്തിലും സമീപകടകളിലുമാണു ഇയാള്‍ കവര്‍ച്ച നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഒരു റസ്റ്റോറന്റില്‍ പാചകക്കാരനായി ജോലിയില്‍ പ്രവേശിച്ച അറബ് പൗരനായ പ്രതി, ജോലിയില്‍ നിന്നു പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് മോഷണം തൊഴിലാക്കിയത്. ഒരു മാസം ജോലി ചെയത തനിക്ക് ആ മാസത്തെ വേതനം നല്‍കാതെയാണു പിരിച്ചുവിട്ടതെന്നു പ്രതി പൊലീസിനോടു പറഞ്ഞത്.
പിരിച്ചുവിട്ട സ്ഥാപനത്തില്‍ പ്രതി രണ്ടു തവണ മോഷണം നടത്തിയതായി ദുബൈ പൊലീസ് അസി.ഡയറക്ടര്‍ മേജര്‍ ഖലീല്‍ അല്‍മന്‍സൂരി അറിയിച്ചു. കരാമ മേഖലയിലെ വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തിയതായി പരാതി ലഭിച്ചിരുന്നു. മോഷണം സംബന്ധിച്ച പരാതികള്‍ പൊലീസ് സ്‌റ്റേഷനിലേക്കു പ്രവഹിച്ചതോടെ ഈ മേഖല പൊലീസ് നിരീക്ഷണത്തിലായിരുന്നു. കവര്‍ച്ച നടന്ന രീതിയിലെ സമാനത പ്രതിയെ പിടികൂടാന്‍ പൊലീസിനു സഹായകമായി.
മോഷണത്തില്‍ മുന്‍പരിചയമില്ലാത്ത ഇയാള്‍, തന്റെ ശാരീരിക ശേഷി ആയുധമാക്കിയാണു പൂട്ട് പൊളിച്ചിരുന്നത്. കച്ചവടത്തിലൂടെ അതത് ദിവസം ലഭിക്കുന്ന വരുമാനം കൈക്കലാക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഇത്തരം സ്ഥാപനങ്ങളുടെ പൂട്ട് തകര്‍ത്ത് പണം അപഹരിച്ച് തടിതപ്പുകയാണു പ്രതിയുടെ രീതി.
പാതിരാത്രിക്കുശേഷം സൈക്കിളില്‍ ചുറ്റിക്കറങ്ങിയാണു മോഷണത്തിനു യോജിച്ച സ്ഥാപനം കണ്ടെത്തുന്നത്. നിരീക്ഷകരാരും ഇല്ലെന്നു ബോധ്യപ്പെട്ടാല്‍ ഇയാള്‍ പൂട്ട്‌പൊളിച്ചു അകത്തു കടക്കും. നല്ല ആരോഗ്യമുള്ള ഇയാളുടെ താമസയിടം പരിശോധിച്ച പൊലീസ് മോഷണ തുക കണ്ടെടുത്തു. പ്രതിയെ പ്രോസിക്യൂഷനു കൈമാറി.
തൊഴില്‍ നല്‍കിയശേഷം വേതനം നല്‍കാതെ പിരിച്ചുവിട്ട റസ്റ്റോറന്റ് ഉടമയെ പൊലീസ് വിളിപ്പിച്ചു. പ്രതിക്ക് നിയമനം നല്‍കിയ കാര്യം തൊഴിലുടമ നിഷേധിക്കുകയാണു ചെയ്തത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചാല്‍ സ്ഥാപന ഉടമയ്‌ക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നു മേജര്‍ അല്‍മന്‍സൂരി പറഞ്ഞു.
മറ്റുള്ളവരടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ളവര്‍ക്ക് തൊഴില്‍ നല്‍കരുതെന്നു പലവട്ടം പൊലീസ് താക്കീത് നല്‍കിയിട്ടുണ്ട്. ഇത്തരക്കാര്‍ കുറ്റകൃത്യങ്ങള്‍ നടത്തിയാല്‍ അവരെ കണ്ടെത്തുക എളുപ്പമായിരിക്കില്ല. വ്യക്തമായ വിലാസമോ താമസയിടമോ അറിയാത്തതു കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ കാലതാമസം വരുത്തും. സ്ഥാപനങ്ങളില്‍ നിയമനം നല്‍കുന്നത് ഔദ്യോഗിക തൊഴില്‍ രേഖകളോടെ ആയിരിക്കണമെന്നു അദ്ദേഹം ഓര്‍മിപ്പിച്ചു.

No comments:
Post a Comment