ജിദ്ദ: [www.malabarflash.com] നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണെ്ടത്തി. കാറില്‍ യുവതിയുടെ കൂടെ അബോധാവസ്ഥയില്‍ കണെ്ടത്തിയ കാമുകന്‍ കാറിനുള്ളില്‍ വച്ച് ശ്വാസം മുട്ടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് മക്ക പ്രവിശ്യാപോലീസ് വക്താവ് ആതി അല്‍ ഖുറൈഷി അറിയിച്ചു.
നോര്‍ത്ത് ജിദ്ദയില്‍ ഒരു കാറിനുള്ളില്‍ യുവതിയും യുവാവും അബോധാവസ്ഥയില്‍ കിടക്കുന്നതായി ചിലര്‍ പോലിസിനെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. യുവാവ് ആശുപത്രിയില്‍ ചികില്‍സയിലാണ്. അമിത മദ്യപാനത്തെ തുടര്‍ന്നാണ് യുവാവ് അബോധാവസ്ഥയിലായതെന്ന് ക്യാപ്റ്റന്‍ അല്‍ഖുറൈഷി സൂചിപ്പിച്ചു.

ഇവര്‍ അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പോലിസ് അറിയിച്ചു. ഇത് സംബന്ധിച്ച തെളിവുകള്‍ കാറില്‍ നിന്ന് ലഭിച്ചു. മോശമായ നിലയിലാണ് യുവതിയും യുവാവും കാറിനുള്ളില്‍ കണ്ടെത്തിയതെന്നും പോലിസ് വക്താവ് അറിയിച്ചു.
No comments:
Post a Comment