ബംഗളൂരു: [www.malabarflash.com]കണ്ണൂരില്‍ നിന്ന് ബംഗളൂവിലേക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് മലയാളി നഴ്സും ഭര്‍ത്താവും മരിച്ചു. കണ്ണൂര്‍ ആലക്കോട് സ്വദേശികളായ ഓലിക്കല്‍ ടോണി മാത്യു (28), റിനു ടോണി (25) എന്നിവരാണ് മരിച്ചത്.
ടോണി മാത്യുവിന്‍െറ പിതാവ് ജോര്‍ജിന് ഗുരുതര പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ 6.45 ന് മൈസൂരു^ബംഗളൂരു റോഡിലെ രാമനഗരയിലാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് എതിരെ വന്ന കര്‍ണാടക ആര്.ടി.സി വോള്‍വോ ബസില്‍ ഇടിക്കുകയായിരുന്നു.
ടോണി മാത്യു അപകടസ്ഥലത്ത് തന്നെ മരിച്ചു. റിനു ടോണിയെയും ജോര്‍ജിനെയും രാമനഗര ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും റിനു വൈകാതെ മരിച്ചു. ജോര്‍ജിന്‍െറ തലക്കും വാരിയെല്ലിനും കൈകാലുകള്‍ക്കും പരിക്കുണ്ട്. ഇലക്ട്രോണിക് സിറ്റിയിലെ സ്പര്‍ഷ് ആശുപത്രിയില്‍ പി.ആര്.ഒ ആയിരുന്നു ടോണി. ഇതേ ആശുപത്രിയില്‍ നഴ്സാണ് റിനു. രാമനഗര ഗവണ്മെന്റ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

No comments:
Post a Comment