Latest News

10 കോടിയുടെ തട്ടിപ്പ്; ചാനല്‍ അവതാരകയും ഭര്‍ത്താവും അറസ്റ്റില്‍

കൊച്ചി: [www.malabarflash.com]കേരളത്തിന് പുറത്ത് എഞ്ചിനീയറിങ് പ്രവേശം വാഗ്ദാനം ചെയ്ത് 150ലേറെ വിദ്യാര്‍ഥികളെ കബളിപ്പിച്ച് 10 കോടി തട്ടിയ ദമ്പതികള്‍ അറസ്റ്റില്‍. ചാനല്‍ അവതാരക രാരി ജയേഷ്, ഭര്‍ത്താവ് ജയേഷ് കെ. കുമാര്‍ എന്നിവരെ എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. 

കൊച്ചി പനമ്പിള്ളി നഗറിലെ ആദിത്യ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് എന്ന സ്ഥാപനത്തിന്‍െറ ഉടമകളാണ് ഇരുവരും. സൂര്യ ടി.വിയില്‍ ടൈം സ്ളോട്ട് വാങ്ങി വിദ്യാഭ്യാസ പരിപാടി നടത്തിയാണ് ഇരുവരും സ്ഥാപനത്തിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിച്ചത്. അറസ്റ്റിനുശേഷം പനമ്പിള്ളി നഗറിലുള്ള ഇവരുടെ ഫ്ളാറ്റില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളും കണ്ടെ ടുത്തു.

ജയേഷ് വിദ്യാഭ്യാസ കണ്‍സല്‍റ്റന്‍്റ് എന്ന നിലയിലും രാരി സ്ഥാപനത്തിന്‍െറ ഡയറക്ടര്‍ എന്ന നിലയിലുമാണ് ചാനലില്‍ പ്രത്യക്ഷപ്പെട്ടത്. ഹൈദരാബാദില്‍ നിന്നും 280 കിലോമീറ്റര്‍ അകലെയുള്ള അഡിനുമല്ലി കോളജില്‍ അഡ്മിഷന്‍ തരപ്പെടുത്തി തരാമെന്ന് പറഞ്ഞാണ് ഇരുവരും വിദ്യാര്‍ഥികളെ ക്യാന്‍വാസ് ചെയ്തത്. ഒരു കുട്ടിയില്‍ നിന്നും മൂന്നു ലക്ഷം രൂപ വരെയാണ് ഇരുവരും വാങ്ങിയത്. സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ചോദിച്ചവരോട് രണ്ടു ലക്ഷം രൂപ ഇവര്‍ ആവശ്യപ്പെട്ടു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പണം നല്‍കാന്‍ തയാറായ രക്ഷിതാക്കളെന്ന വ്യാജേന പൊലീസ് ഇരുവരെയും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

വിവിധ ചാനലുകളില്‍ പ്രോഗ്രാം അവതാരകയാണ് രാരി ജയേഷ്. എം.ബി.ബി.എസ് തട്ടിപ്പുകേസില്‍ കവിതാ പിള്ളയുടെ കൂട്ടുപ്രതിയായ റാഷ്ലാലിന്‍െറ സഹോദരിയാണ് രാരി. പത്തനംതിട്ട റാന്നി സ്വദേശിയാണ് ജയേഷ്. വിദ്യാര്‍ഥികളെ തട്ടിച്ച് സ്വന്തമാക്കിയ പണമുപയോഗിച്ച് ബെന്‍സ്, ഒൗഡി തുടങ്ങിയ ആഢംബര കാറുകളും ഫ്ളാറ്റുകളും സ്ഥലവും ഇവര്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. 

തട്ടിപ്പ് ചോദ്യം ചെയ്ത വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതായും പരാതിയുണ്ട്. ഇവര്‍ ആര്‍ക്കെല്ലാം പണം കൈമാറിയിട്ടുണ്ടെന്നും ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.