Latest News

എട്ടുവയസ്സുളള മകളെ പീഡിപ്പിച്ച ചെമ്മനാട് സ്വദേശി മുംബൈ വിമനത്താവളത്തില്‍ പിടിയില്‍

പഴയങ്ങാടി: [www.malabarflash.com] എട്ടുവയസ്സുളള മകളെ പീഡിപ്പിച്ച ചെമ്മനാട് സ്വദേശി പിടിയില്‍. ചെമ്മനാട് വടക്കുമ്പാത്ത് ഹൗസില്‍ അബ്ദുല്‍ ലത്തീഫ് (48) ആണ് പിടിയിലായത്.

ഷിപ്പില്‍ ജോലി ചെയ്യുന്ന ഇയാള്‍ കാസര്‍കോട്ടും പഴയങ്ങാടിയിലും വിവാഹം കഴിച്ചിരുന്നു. പഴയങ്ങാടിയിലെ ബന്ധത്തില്‍ ജനിച്ച മകളെ 2013 മുതല്‍ പീഡിപ്പിച്ചു വരികയായിരുന്നു. കാറില്‍ കുട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 

രണ്ടു തവണ കുട്ടിക്ക് പരിക്കേല്‍ക്കുകയും അബ്ദുല്‍ അസീസ് തന്നെ ആശുപത്രിയില്‍ കൊണ്ട് പോയി ചികിത്സിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ച് 28 ന് പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി അവശനിലയിലായി. ഇതേ തുടര്‍ന്ന് ഉമ്മ വിവരം ആരാഞ്ഞപ്പോഴാണ് പെണ്‍കുട്ടി പീഡന വിവരം പറഞ്ഞത്. 

തുടര്‍ന്ന് പഴയങ്ങാടി പോലീസില്‍ പരാതി നല്‍കി. ഇതോടെ അബ്ദുല്‍ അസീസ് മുങ്ങി. പോലീസ് ഇയാള്‍ക്കായി ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ മുഴുവന്‍ ലുക്കൗട്ട് നോട്ടീസ് പതിച്ചിരുന്നു. 
ചൊവ്വാഴ്ച ദുബൈയിലേക്ക് കടക്കാന്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സുരക്ഷാ വിഭാഗം തടഞ്ഞുവെച്ച് പഴയങ്ങാടി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പഴയങ്ങാടി എസ്.ഐ രമേശനും സി.പി.ഒ പ്രസന്നനും ബുധനാഴ്ച മുംബൈയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. അബ്ദുല്‍ അസീസൂമായി പോലീസ് പഴയങ്ങാടിയിലേക്ക് തിരിച്ചിട്ടുണ്ട്.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.