Latest News

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം, വിപണി സജീവം

കാസര്‍കോട്: [www.malabarflash.com] സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ വിപണി സജീവം. വിവിധതരം ബാഗുകള്‍, കുടകള്‍, വാട്ടര്‍ ബോട്ടില്‍, ബോക്‌സുകള്‍, എന്നിവ ശേഖരിക്കുന്ന തിരക്കിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. വിവിധ വര്‍ണങ്ങളിലുള്ള ചെറിയ ബാഗുകള്‍ക്കാണ് വിപണിയില്‍ പ്രിയം.

ചെറിയ കുട്ടികളെ പെട്ടെന്ന് ആകര്‍ഷിക്കുന്ന തരത്തിലുളള ബാഗുകള്‍ വ്യാപാരത്തിനായി എത്തിച്ചിട്ടുണ്ട്. 200 രൂപ മുതല്‍ 1500 രൂപവരെയാണ് ബാഗുകളുടെ വില.
പൊതുവിപണിയിലെ വിലക്കയറ്റം കാരണം സ്വന്തം സ്‌കൂളുകളുടെ പേരെഴുതി ബാഗുകള്‍ നേരിട്ടെത്തിച്ച് കൊടുക്കാനും ചില സ്‌കൂളുകള്‍ ശ്രമിക്കുന്നുണ്ട്. ഇതോടൊപ്പം യൂനിഫോമും സ്‌കൂള്‍ വഴിയാണ് കൂടുതലും വിതരണം നടക്കുന്നത്. മഴക്കാലത്തെ പ്രതിരോധിക്കുന്നതിനായി എത്തിച്ചിട്ടുള്ള വിവിധതരം ജാക്കറ്റുകള്‍ക്ക് 400 രൂപ മുതല്‍ മുകളിലോട്ടാണ് വില. 

യൂനിഫോമിന് ഇണങ്ങിയ തരത്തിലുള്ള ചെരിപ്പുകളും മാര്‍ക്കറ്റില്‍ ലഭ്യമാണ്. യൂനിഫോമിനോടൊപ്പം ഷൂസ് ധരിക്കുന്നതിനാണ് സ്‌കൂളുകള്‍ കൂടുതലായും താല്‍പര്യം കാണിക്കുന്നത്.
വാട്ടര്‍ ബോട്ടിലുകളും ഇന്‍സ്ട്രുമെന്റസ് ബോക്‌സുകളും ഓരോവര്‍ഷവും വിപണിയില്‍ പുതിയ തരംഗമാണ് സ്ഷ്ടിക്കുന്നത്. പാവയുടെ ആകൃതിയിലുളള വാട്ടര്‍ ബോട്ടിലും ബോക്‌സുകളും കുട്ടികളില്‍ കൗതുകമുണര്‍ത്തുന്നവയാണ്. നവാഗതരായ കുട്ടികള്‍ക്കാണ് ഏറ്റവും കൂടുതല്‍ സെലക്ഷനുള്ളത്. ഇവര്‍ക്കായി മാത്രം കടകളില്‍ പ്രത്യേക വിഭാഗം തന്നെ തുറന്നിട്ടുണ്ട്.

നോട്ട്ബുക്കുള്ളവര്‍ക്ക് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വില നേരിയതോതില്‍ കൂടിയിട്ടുണ്ട്. സിനിമാതാരങ്ങളുടേയും ക്രിക്കറ്റ് താരങ്ങളുടേയും ചിത്രങ്ങള്‍ പതിച്ച കവര്‍ പേജ് കൂടിയ ബുക്കുകളും സ്‌പൈഡര്‍മാന്‍, പ്രകൃതിദൃശ്യങ്ങളും തുടങ്ങിയ കവര്‍പേജോട് കൂടിയ ബുക്കുകളും മാര്‍ക്കറ്റില്‍ ലഭ്യമാണ്. വലുപ്പം കൂടിയ ബുക്കുകള്‍ക്കാണ് കൂടുതല്‍ ഡിമാന്റ് . 

മഷി മായ്ക്കുന്ന റബ്ബര്‍ മുതല്‍ കുടവരെയുള്ള ഉല്‍പ്പന്നങ്ങള്‍ കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍ വിവിധ വര്‍ണങ്ങളിലും രൂപത്തിലുമാണ് നിര്‍മാതാക്കള്‍ വിപണിയിലെത്തിച്ചിട്ടുള്ളത്. സ്‌കൂള്‍ വിപണിയിലും ചൈനീസ് ഉല്‍പ്പന്നങ്ങളുടെ കടന്നുകയറ്റമുണ്ട്. തദ്ദേശീയ ഉല്‍പ്പന്നങ്ങളെ അപേക്ഷിച്ച് വില കുറഞ്ഞതാണ് ഇതിന്റെ പ്രത്യേകത. 

പേന, പെന്‍സില്‍ ബോക്‌സ്, വാട്ടര്‍ ബോട്ടില്‍ തുടങ്ങിയ ചൈനീസ് ഉല്‍പ്പന്നങ്ങളാണ് മാര്‍ക്കറ്റില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.