കണ്ണൂര്‍: [www.malabarflash.com] വിവാഹിതരായി ഒരു മാസം തികയുംമുമ്പേ ഒരുമിച്ചു മരണത്തെ പുല്‍കിയ നവദമ്പതിമാര്‍ക്ക് ഒരേ കല്ലറയില്‍ അന്ത്യവിശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെ ബംഗളൂരുവിനു സമീപം രാമനഗരയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച തടിക്കടവ് കരിങ്കയം സ്വദേശി ഓലിക്കല്‍ ടോണി (28), ഭാര്യ കിളിയന്തറ സ്വദേശിനി വെട്ടിക്കല്‍ റിനു (25) എന്നിവരുടെ മൃതദേഹങ്ങള്‍ നാടൊന്നാകെ കണ്ണീര്‍ പൊഴിച്ചുനില്‍ക്കവേ തേര്‍ത്തല്ലി മേരിഗിരി ഫൊറോന പള്ളിയില്‍ ഒരേ കല്ലറയില്‍ സംസ്‌കരിച്ചു.
കനത്തമഴയെ അവഗണിച്ച് ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ഏതാനും ദിവസം മുമ്പ് വിവാഹവേളയില്‍ നവദമ്പതിമാര്‍ക്ക് ആശംസയര്‍പ്പിച്ചവരും ടോണിയും റിനുവും ജോലി ചെയ്യുന്ന ബംഗളൂരുവിലെ സ്പര്‍ശ് ആശുപത്രി ജീവനക്കാരും കണ്ണീര്‍ പൂക്കളുമായി സംസ്‌കാര ചടങ്ങിനെത്തി. ഉച്ചവരെ മാറിനിന്ന മഴ യുവമിഥുനങ്ങളുടെ വേര്‍പാട് താങ്ങാനാവാത്തതുപോലെ സംസ്‌കാര ചടങ്ങ് കഴിഞ്ഞപ്പോള്‍ അലറിപ്പെയ്തു.
ബംഗളൂരുവില്‍ നിന്നു ചൊവ്വാഴ്ച രാത്രി വൈകി കിളിയന്തറയിലെ റിനുവിന്റെ വീട്ടിലെത്തിച്ച മൃതദേഹങ്ങള്‍ ബുധനാഴ്ച രാവിലെ 7.45ഓടെ കരിങ്കയം വഴിയാണു തേര്‍ത്തല്ലി വടക്കുംപൊയിലിലെ ടോണിയുടെ തറവാട്ട് വീട്ടിലെത്തിച്ചത്. ബംഗളൂരുവിലെ അപകടത്തില്‍ പരിക്കേറ്റ ടോണിയുടെ പിതാവ് മാത്യുവിനെ ബുധനാഴ്ച രാവിലെ ആംബുലന്‍സിലാണു വീട്ടില്‍ കൊണ്ടുവന്നത്.
പരിക്ക് വകവയ്ക്കാതെ മാത്യുവും ഭാര്യ വത്സമ്മയും തങ്ങളുടെ ഏകമകനും മരുമകള്‍ക്കും വിടചൊല്ലിയ രംഗം സംസ്‌കാര ചടങ്ങിനെത്തിയവരെയെല്ലാം കരയിപ്പിച്ചു.
കഴിഞ്ഞ മാസം 16നായിരുന്നു ടോണിയുടെയും റിനുവിന്റെയും

വിവാഹം. മാത്യുവിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്കു കൊണ്ടുപോയി.
No comments:
Post a Comment