Latest News

കുടകില്‍ ചെറുവിമാനം തകര്‍ന്നു വ്യവസായ പ്രമുഖന്‍ മരിച്ചു

മൈസൂരു: [www.malabarflash.com] കുടക് ജില്ലയിലെ ശ്രീമംഗലയ്ക്കു സമീപം മൈക്രോലൈറ്റ് വിമാനം തകര്‍ന്നു വീണു വ്യവസായ പ്രമുഖന്‍ മരിച്ചു. ബംഗളൂരുവിലെ സിയോണ്‍ പരസ്യകമ്പനിയുടെ എംഡി രമേഷ് റാവു(55) ആണു മരിച്ചത്. ശനിയാഴ്ച രാത്രിയാണു സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രമേഷ്‌റാവു ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു.

ദക്ഷിണ കുടകിലെ ശ്രീമംഗലയ്ക്കും പൊന്നാംപേട്ടിനുമിടയിലുള്ള ബേഗൂര്‍ കോളിയിലെ ഫ്‌ളൈയിംഗ് ക്ലബില്‍ നിന്നു ശനിയാഴ്ച വൈകുന്നേരം നാലിനാണു വിമാനം പറന്നുയര്‍ന്നത്. ഒരു മണിക്കൂറോളം പറന്ന ശേഷം വിമാനം ഇറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

മുന്നില്‍ കണ്ട വൈദ്യുത ലൈന്‍ ഒഴിവാക്കാന്‍ പൈലറ്റ് രാജീവ് ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട വിമാനം റണ്‍വേക്കു സമീപം തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തില്‍ രമേഷിന്റെ രണ്ടു കാലിനും ഗുരുതര പരിക്കേറ്റു. പൈലറ്റും പരിക്കുകളോടെ രക്ഷപ്പെട്ടു. ഉടന്‍ തന്നെ രമേഷിനെ മൈസൂരുവിലെ വൃന്ദാവന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു ശേഷം പെട്ടെന്നുണ്ടായ ഹൃദയാഘാതമാണു മരണകാരണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
Advertisement

Keywords: Karnadaka News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.