Latest News

വടക്കഞ്ചേരിയില്‍ സി.പി.എം. പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

വടക്കഞ്ചേരി: [www.malabarflash.com] കണ്ണമ്പ്ര പുതുക്കോട് ആര്‍.എസ്.എസ്-സി.പി.എം സംഘര്‍ഷത്തിനിടെ സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. കാരപ്പൊറ്റ മാട്ടുവഴി വിജയനാണ് (43) മരിച്ചത്.

വീട്ടിലേക്ക് നടന്നുവരുന്ന വഴിയില്‍ അക്രമിസംഘം ഒളിഞ്ഞിരുന്ന് മാരകായുധം ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് ആറിനാണ് സംഭവം. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയന്‍ രാത്രി 11.30ഓടെയാണ് മരണപ്പെട്ടത്.

സംഘര്‍ഷത്തെ തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകരെന്ന് പറയപ്പെടുന്ന ഒരു സംഘം കാരപ്പൊറ്റ ചന്ദ്രന്‍െറ വീടാക്രമിച്ച് ഗൃഹോപകരണങ്ങള്‍ തല്ലിത്തകര്‍ത്തു. അക്രമിസംഘം ആര്‍.എസ്.എസ് പ്രവര്‍ത്തകനായ മിഥുനെ (22) മര്‍ദിച്ചതായി പരാതിയുണ്ട്. ഇയാളെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആലത്തൂര്‍ ഡിവൈ.എസ്.പി ശ്രീരാമന്‍, സി.ഐ സുധീരന്‍, എസ്.ഐ. സുജിത് കുമാര്‍ എന്നിവര്‍ സ്ഥലത്തത്തെി. പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ആലത്തൂര്‍ താലൂക്കില്‍ സി.പി.എം. ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. വിമലയാണ് മരിച്ച വിജയന്‍െറ ഭാര്യ. അശ്വതി, ആതിര എന്നിവര്‍ മക്കളാണ്.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.