Latest News

വീട്ടമ്മ മരിച്ചത് ഓപ്പറേഷന്റെ പിഴവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കാസര്‍കോട്: [www.malabarflash.com] ജനറല്‍ ആശുപത്രിയില്‍ തൈറോയ്ഡ് ശസ്ത്രക്രിയക്കിടെ വീട്ടമ്മ മരിക്കാനിടയായത് ചികിത്സയിലെ പിഴവാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടായതാണ് മരണകാരണമെന്നാണ് പറയുന്നത്. ശസ്ത്രക്രിയക്കിടയിലുണ്ടായ അനാസ്ഥ കാരണമാണിത് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. 

ബേത്തൂര്‍പാറ വളവില്‍ ഗംഗാധരന്‍ നായരുടെ ഭാര്യ പുതുച്ചേരി ലക്ഷ്മി (42)യാണ് കഴിഞ്ഞ 21ന് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് മരിച്ചത്.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിനു കിട്ടിയെങ്കിലും വിദഗ്ധരടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കിട്ടിയതിനുശേഷമെ തുടര്‍നടപടി സ്വീകരിക്കാന്‍ പറ്റൂവെന്ന് കേസന്വേഷിക്കുന്ന ഡിവൈഎസ്പി ടി പി രഞ്ജിത്ത് പറഞ്ഞു. 

മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ചേരാന്‍ താമസമുണ്ടാകും. മൂന്നുമാസമെങ്കിലും കഴിഞ്ഞാലെ കേസന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റൂവെന്ന് പൊലീസ് വ്യക്തമാക്കി. ചികിത്സയിലെ പിഴവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

Keywords:Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.