Latest News

വിന്‍ഡോസ് പത്തില്‍ ആന്‍ഡ്രോയ്ഡും ഐഒഎസും; അതിവേഗ ബ്രൗസര്‍ എഡ്ജും

ന്യൂയോര്‍ക്ക്: [www.malabarflash.com] മൈക്രോസോഫ്റ്റ് ഉപയോക്താക്കള്‍ക്കൊരു സന്തോഷ വാര്‍ത്ത. മൈക്രോസോഫ്റ്റ് മുഖംമിനുക്കി കൂടുതല്‍ ജനകീയത കൈവരിക്കാനൊരുങ്ങുന്നു. പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം വിന്‍ഡോസ് ടെന്നില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം മൈക്രോസോഫ്റ്റ് നല്‍കുമെന്ന് വാര്‍ഷിക സോഫ്റ്റ്‌വെയര്‍ സമ്മേളനത്തിലാണ് മൈക്രോസോഫ്റ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സ്മാര്‍ട്‌ഫോണുകളിലും പേഴ്‌സണല്‍ കംപ്യൂട്ടറുകളിലും ഉപയോഗിക്കാവുന്ന തരത്തിലുള്ള ടൂളുകള്‍ ഇതിനായി വികസിപ്പിച്ചെടുക്കും. കംപ്യൂട്ടര്‍ രംഗത്ത് വിപ്ലവം കൊണ്ടുവന്ന മൈക്രോസോഫ്റ്റിന് പരമ്പരാഗത വൈരികളായ ആപ്പിളില്‍ നിന്നും ഗൂഗിളില്‍ നിന്നും വെല്ലുവിളികള്‍ ശക്തമായ സാഹചര്യത്തില്‍, നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് മൈക്രോസോഫ്റ്റിന്റെ നടപടി. വിന്‍ഡോസ് ടെന്നിനെ പേഴ്‌സണല്‍ കംപ്യൂട്ടര്‍, മൊബൈല്‍ ഫോണുക, മറ്റു ഇന്റര്‍നെറ്റ് അധിഷ്ഠിത ഉപകരണങ്ങള്‍ എന്നിവയ്ക്ക് അനുയോജ്യമായ യൂണിവേഴ്‌സല്‍ സോഫ്റ്റ്‌വെയറുകളാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇതോടൊപ്പം, ഒരു അതിവേഗ ബ്രൗസറും മൈക്രോസോഫ്റ്റ് വിന്‍ഡോസ് ടെന്നിന്റെ ആഗമനത്തോടനുബന്ധിച്ച് പുറത്തിറക്കുന്നുണ്ട്. എഡ്ജ് എന്ന് പേരിട്ടിരിക്കുന്ന ബ്രൗസര്‍, കൂടുതല്‍ വേഗതയും, ഉപയോഗക്ഷമവും ആണെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി. കഴിഞ്ഞ 20 വര്‍ഷമായി മൈക്രോസോഫ്റ്റിന്റെ ബ്രൗസര്‍ ആയിരുന്ന ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഏറെക്കാലമായി വേഗത കുറഞ്ഞ് മേഖലയില്‍ നിന്ന് പുറത്തായിത്തുടങ്ങിയിരുന്നു. അവിടെ, ഗൂഗിള്‍ ക്രോമും, മോസില്ലയും ആ സ്ഥാനം കയ്യടക്കുകയും ചെയ്തു. ബ്രൗസറിന്റെ സ്ഥാനം തിരിച്ചു പിടിക്കാനാണ് അപ്‌ഡേറ്റ് ചെയ്ത അതിവേഗ ബ്രൗസര്‍ പുറത്തിറക്കാന്‍ കമ്പനി ലക്ഷ്യമിടുന്നത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.