Latest News

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ പുതുതലമുറക്ക് മാതൃക: ബെള്ളിപ്പാടി ഉസ്താദ്

പുത്തിഗെ: [www.malabarflash.com] അഹ് ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയ ആദര്‍ശങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ നിതാന്ത പരിശ്രമം നടത്തി വിട്ട് പിരിഞ്ഞ് പോയ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പുതു തലമുറക്ക് മാതൃകയാണെന്ന് മുഹിമ്മാത്ത് സദര്‍ മുദരിസ് ശൈഖുനാ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയര്‍ പറഞ്ഞു.

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 9 ാം ഉറൂസ് മുബാറക്കിന്റെ ഭാഗമായി എസ് വൈ എസ് പുത്തിഗെ സര്‍ക്കിള്‍ കമ്മിറ്റി മുഹിമ്മാത്ത് താജുല്‍ ഉലമാ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
പുത്തിഗെ സര്‍ക്കിള്‍ പ്രസിഡന്റ് ഹംസ സഖാഫി ഉപ്പിന അദ്ധ്യക്ഷത വഹിച്ചു. ഉമര്‍ സഖാഫി കര്‍ന്നൂര്‍, ഹാഫിള് ഇല്‍യാസ് സഖാഫി പാടലടുക്ക, സി എന്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര് ,അന്തുഞ്ഞി മൊഗര്‍, യൂസുഫ് ഹാജി ബാപ്പാലിപ്പനം, അബ്ദുല്ല ഹാജി കന്തല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇബ്രാഹീം സഅദി മുഗൂ സ്വാഗതവും മഹ്മൂദ് തൈര നന്ദിയും പറഞ്ഞു.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.