Latest News

പഞ്ചായത്ത് വിഭജനം അശാസ്ത്രീയം; പള്ളിക്കരയില്‍ സിപിഐ എം ധര്‍ണ നടത്തി

പള്ളിക്കര: [www.malabarflash.com] അശാസ്ത്രീയവും ജനാധിപത്യവിരുദ്ധവുമായി നടത്തുന്ന പള്ളിക്കര പഞ്ചായത്ത് വിഭജനത്തിനെതിരെ സിപിഐ എം പ്രക്ഷോഭം തുടങ്ങി. വിഭജനത്തിനെതിരെ ബഹുജന മനസാക്ഷിയുണര്‍ത്തുന്നതിനും ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കുന്നതിനുമായി സിപിഐ എം പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി പള്ളിക്കര പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു.

വര്‍ഗീയ ചേരിതിരിവുണ്ടാക്കി തീരദേശ, കിഴക്കന്‍ മേഖലകള്‍ വേര്‍തിരിച്ച് യുഡിഎഫിലെ മുസ്ലിംലീഗിന് അധികാരം നേടാന്‍ കഴിയുംവിധമാണ് പള്ളിക്കര പഞ്ചായത്ത് വിഭജിച്ച് പനയാല്‍ പഞ്ചായത്ത് രൂപീകരിച്ചത്. പഞ്ചായത്തിന്റെ ഭൂമിശാസ്ത്രം പരിശോധിക്കാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വിഭജന തീരുമാനം. പഞ്ചായത്ത് വിഭജനം സമുദായിക ധ്രുവീകരണത്തിനും തീരദേശ മേഖലയില്‍ സജീവമായ വര്‍ഗീയ വികാരങ്ങള്‍ ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി.
സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാകമ്മിറ്റി അംഗം കെ മണികണ്ഠന്‍, പഞ്ചായത്ത് പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് കണ്‍വീനര്‍ എം കമാരന്‍ സ്വാഗതം പറഞ്ഞു.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.