Latest News

എന്‍.വൈ.എല്‍. സ്‌നേഹ സന്ദേശ യാത്രയ്ക്ക് സമാപനം

കാസര്‍കോട്: ജില്ലയിലെ ജനഹൃദയങ്ങളെ തൊട്ടുണര്‍ത്തി മനുഷ്യ മനസ്സുകളെ സ്‌നേഹം കൊണ്ട് വിളക്കിചേര്‍ക്കാന്‍ നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്‌നേഹ സന്ദേശ യാത്രയ്ക്ക് ഉപ്പളയില്‍ സമാപനം. വര്‍ഗീയ ചിന്താഗതിയില്‍ പരസ്പരം പോരടിക്കുന്ന യുവ സമൂഹത്തിലേക്ക് സൗഹൃദയത്തിന്റെ തിരിനാളം തെളിയിക്കാന്‍ മൂന്ന് മാസം നീണ്ടുനിന്ന സസ്‌നേഹം ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സന്ദേശ യാത്രയാണ് ഉപ്പളയില്‍ ചൊവ്വാഴ്ച സമാപനം കുറിച്ചത്.

മെയ് 25ന് തൃക്കരിപ്പൂരില്‍ നിന്നും ഐ.എന്‍.എല്‍. സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്ത സന്ദേശയാത്ര എന്‍.വൈ.എല്‍. ജില്ലാ പ്രസിഡന്റ് റഹീം ബെണ്ടിച്ചാല്‍ ക്യാപ്റ്റനായും ജനറല്‍ സെക്രട്ടറി നൗഷാദ് എരിയാല്‍ വൈസ് ക്യാപ്റ്റനായും ജില്ലയിലെ വിവിധ മേഖലയിലൂടെ സഞ്ചരിച്ചു.

രാഷ്ട്രീയ എതിരാളികളെ വിമര്‍ശിക്കാതെ നാടിന്റെ സമാധാനം ലക്ഷ്യമാക്കി സ്വയം സമര്‍പിത സേവനവുമായി എല്ലാ മത രാഷ്ട്രീയ നേതാക്കളേയും ഒരേ വേദിയില്‍ അണിനിരത്തി നാഷണല്‍ യൂത്ത് ലീഗ് നടത്തിയ സന്ദേശ യാത്ര അഭിനന്ദാര്‍ഹമാണെന്നും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും സമാപന സമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി. ഗംഗാധരന്‍ നായര്‍ (കോണ്‍ഗ്രസ്), മുന്‍ എം.എല്‍.എ. അഡ്വ. സി.എച്ച്. കുഞ്ഞമ്പു (സി.പി.എം.) വല്‍സരാജ് (ബി.ജെ.പി) എന്നിവര്‍ പറഞ്ഞു.

സമാപന സമ്മേളനം എന്‍.വൈ.എല്‍. സംസ്ഥാന പ്രസിഡന്റ് അജിത്ത് കുമാര്‍ ആസാദിന്റെ അധ്യക്ഷതയില്‍ ഐ.എന്‍.എല്‍. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ഫക്രുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എം.എ. ലത്തീഫ്, അസീസ് കടപ്പുറം, സഫറുല്ല ഹാജി പട്ടേല്‍, സുബൈര്‍ പടുപ്പ്, മുസ്തഫ തോരവളപ്പ്, സി.എം.എ. ജലീല്‍, മൊയ്തീന്‍ ഹാജി ചാല, അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, ഖലീല്‍ എരിയാല്‍, റഷീദ് ബേക്കല്‍, അന്‍വര്‍ മാങ്ങാടന്‍, സിദ്ദീഖ് ചെങ്കള, അബൂബക്കര്‍ പൂച്ചക്കാട്, സമീര്‍ ബേക്കല്‍, മുആദ് പടുപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ. ഷെയ്ഖ് ഹനീഫ് സ്വാഗതവും ശരീഫ് ചെമ്പരിക്ക നന്ദിയും പറഞ്ഞു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.