ഉദുമ: [www.malabarflash.com] മുക്കൂട് സ്വദേശിയും കണ്ണംകുളത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായിരുന്ന ഷാഹുല്‍ ഹമീദിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വ്യാഴാഴ്ചകാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കും.
ഈ കേസില്‍ ഉദുമ പാക്യാര സ്വദേശികളായ റഈസ് (24), ഖാഉ എന്ന ഇര്‍ഷാദ് (22) എന്നിവെര നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഏതാനും ദിവസങ്ങളായി റിമാന്റിലാണ്.
ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് (ഒന്ന്) മജിസ്‌ട്രേറ്റാണ് ജയിലില്‍ തിരിച്ചറിയ ല്‍ പരേഡ് നടത്തുന്നത്.
മെയ് 12ന് രാത്രി 1 മണിയോടെ ഉദുമ പടിഞ്ഞാറിലെ ബന്ധു മരിച്ച വിവരമറിഞ്ഞ് സഹോദരന്‍ ബാദുഷയോടൊപ്പം ബൈക്കില്‍ പോകുമ്പോള്‍ ഗ്രീന്‍വുഡ്‌സ് സ്‌കൂളിനടുത്ത് വച്ച് ഒരു സംഘം ഷാഹുലിനെയും സഹോദരനേയും തടഞ്ഞു നിര്‍ത്തി തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. തലക്ക് മാരകമായി പരിക്കേറ്റ ഷാഹുല്‍ ഹമീദ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സക്കിടെ യാണ് മരണപ്പെട്ടത്.[www.malabarflash.com]
അക്രമി സംഘത്തില്‍ എട്ടുപേരുണ്ടായിരുന്നു. ഇവരില്‍ ആറുപേരും ഒളിവില്‍ പോയിരിക്കുകയാണ്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.

അതിനിടെ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായം ചെയ്തവര്‍ക്കെതിരെയും കേസെടുക്കാനുളള തയ്യാറെടുപ്പിലാണ് പോലീസ്.
No comments:
Post a Comment