Latest News

മുസ്ലീം ആണെന്ന കാരണത്താല്‍ ഫ്ളാറ്റ് നിഷേധിക്കുന്നതായി യുവതിയുടെ പരാതി

മുംബൈ: [www.malabarflash.com] മുസ്ലീം ആണെന്ന കാരണത്താല്‍ തനിക്ക് മുംബൈയില്‍ ഫ്ളാറ്റ് നിഷേധിക്കുന്നതായി യുവതിയുടെ പരാതി. ഗുജറാത്ത് സ്വദേശിയായ മിസ്ബ ഖ്വാദ്രിയെന്ന ഇരുപത്തിയഞ്ചുകാരിയാണ് പരാതിയുമായി രംഗത്തെത്തിയത്.

വഡാലയിലെ സാങ്വി ഹൈറ്റ്‌സിലെ 3 ബിഎച്ച്‌കെ അപാര്‍ട്‌മെന്റില്‍ താമസിക്കാനിരിക്കുകയായിരുന്നു മിസ്ബ. എന്നാല്‍, അവിടെ താമസിക്കുന്ന മറ്റ് കുടുംബങ്ങള്‍ മിസ്ബയെ അംഗീകരിക്കാന്‍ സാധ്യതയില്ലെന്ന് ബ്രോക്കര്‍ മുന്നറിയിപ്പ് നല്‍കി.

മതത്തിന്റെ പേരില്‍ എന്തെങ്കിലും അധിക്ഷേപം നേരിടേണ്ടിവന്നാല്‍ ഫ് ളാറ്റ് ഉടമകളോ ബ്രോക്കറോ നിയമപരമായി ഉത്തരവാദികളല്ലെന്ന പ്രസ്താവനയില്‍ ഒപ്പിടാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മിസ്ബ പ്രസ്താവനയില്‍ ഒപ്പിടാന്‍ തയ്യാറായില്ല.

അതേ ഫ് ളാറ്റില്‍ മറ്റ് രണ്ട് സ്ത്രീകള്‍ക്കൊപ്പം മിസ്ബ താമസം തുടങ്ങി. ഒരാഴ്ചയ്ക്കുള്ളില്‍ ബ്രോക്കര്‍ സ്ഥലത്തെത്തി ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. മിസ്ബയെ പിന്തുണച്ചതിന്റെ പേരില്‍ ഹിന്ദുമതവിശ്വാസികളായ രണ്ട് സ്ത്രീകള്‍ക്കും ഫ് ളാറ്റില്‍ നിന്ന് മാറേണ്ടിവന്നു.

ഫ് ളാറ്റ് നിര്‍മാണ കമ്പനിയെ സമീപിച്ചപ്പോള്‍ മുസ്ലിങ്ങള്‍ക്ക് ഫ് ളാറ്റ് നല്‍കില്ലെന്നതാണ് നയമെന്നായിരുന്നു മറുപടി ലഭിച്ചതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും മിസ്ബ പരാതി നല്‍കിയിട്ടുണ്ട്.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.