കാഞ്ഞങ്ങാട്: [www.malabarflash.com] ഹോട്ടല്‍ മുറിയില്‍ പതിനാറുകാരനായ സ്ക്കൂള്വിദ്യാര്ത്ഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ കേസില്‍ പ്രതിയായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവില്‍പോയി. പള്ളിപ്പുഴയിലെ സൂര്യയെന്ന മുഹമ്മദ് കുഞ്ഞിയാണ്(50) ഒളിവില്‍ കഴിയുന്നത്.
പൂച്ചക്കാട് സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പരാതി പ്രകാരമാണ് മുഹമ്മദ് കുഞ്ഞിക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
ഏപ്രില്‍ 16 ന് രാത്രി പള്ളിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞ് മുഹമ്മദ്കുഞ്ഞി കുട്ടിയെ കാറില്‍ കയറ്റി കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവരികയും കോട്ടച്ചേരിയിലെ ഒരു ലോഡ്ജില്‍ താമസിപ്പിച്ച് പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കുകയുമായിരുന്നു.

മുഹമ്മദ്കുഞ്ഞിയുടെ ഭീഷണി കാരണം കുട്ടി ആദ്യം ഈ വിവരം പുറത്തുവിട്ടിരുന്നില്ല. ഭീഷണി തുടര്‍ന്നതോടെ കുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
No comments:
Post a Comment