Latest News

വാട്ട്‌സ്ആപ്പിലൂടെ വിവാഹമോചനം

റാസല്‍ഖൈമ: [www.malabarflash.com] കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സാധാരണം, എന്നാല്‍ ദമ്പതികള്‍ തമ്മിലുള്ള നിസാര പ്രശ്‌നം വിവാഹമോചനം വരെയെത്തിച്ചു. പരസ്പരമുള്ള പൊരുത്തക്കേടുകളും, വിശ്വാസമില്ലായ്മയുമെല്ലാം മൂലം വിവാഹമോചനം ഇപ്പോള്‍ സര്‍വ്വസാധാരണമായിക്കഴിഞ്ഞുവെങ്കിലും ഇത്തരമൊരു വിവാഹമോചനം ആദ്യമായിരിക്കും. റാസല്‍ഖൈമയില്‍ ആണ് സംഭവം നടന്നത്.

ഭര്‍ത്താവുമായി വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് തിരികെ പോയ യുവതിക്ക് വാട്ട്‌സ്ആപ്പില്‍ ഒരു സന്ദേശമെത്തി, തന്നെ മൊഴിചൊല്ലിക്കൊണ്ടുള്ള ഭര്‍ത്താവിന്റെ സന്ദേശമായിരുന്നു അത്. വിട്ടുകൊടുക്കാന്‍ ഭാര്യയും തയ്യാറായില്ല, അതേ സന്ദേശവുമായി കോടതിയെ സമീപിച്ച യുവതി തനിക്ക് ഭര്‍ത്താവില്‍ നിന്നും മോചനം വേണമെന്നറിയിച്ചു.

നിസാര കാര്യത്തിന് തന്നെ മൊഴിചൊല്ലിയ ഭര്‍ത്താവിനോടൊപ്പം ജീവിക്കാനില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നതിനാല്‍ ഇരുവര്‍ക്കും കോടതി വിവാഹമോചനം അനുവദിച്ചു.
Advertisement

Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.