Latest News

ഗള്‍ഫുകാരന്റെ ഭാര്യ മകളെയും കൂട്ടി ഭര്‍തൃബന്ധുവിനോടൊപ്പം ഒളിച്ചോടി

ബേക്കല്‍:[www.malabarflash.com] ഗള്‍ഫുകാരന്റെ ഭാര്യ കുട്ടിയെയും കൊണ്ട് ഭര്‍തൃബന്ധുവിനോടൊപ്പം ഒളിച്ചോടി. പള്ളിക്കര ഇല്ല്യാസ് നഗറിലെ മുഹമ്മദ് ഹനീഫയുടെ ഭാര്യ തച്ചങ്ങാട് സ്വദേശിനി ഹസീന എന്ന അസ്മ (25) ആണ് ആറുവയസ്സുള്ള മകള്‍ അര്‍സാനയെയും കൂട്ടി ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവായ ശിഹാബിനോടൊപ്പം വീട് വിട്ടത്.

ഭര്‍തൃവീട്ടില്‍ നിന്നും പിണങ്ങി തച്ചങ്ങാട്ടെ സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്ന അസ്മ ഏപ്രില്‍ 25 ന് രാവിലെയാണ് അര്‍സാനയെയും കൊണ്ട് വീട്ടില്‍ നിന്നിറങ്ങിയത്. ബന്ധുവീട്ടില്‍ പോവുന്നുവെന്നാണ് അസ്മ തന്റെ വീട്ടുകാരെ അറിയിച്ചത്. പിന്നീട് അസ്മയും കുട്ടിയും തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടിലും മറ്റ് ബന്ധുവീടുകളിലും അറിയിച്ചുവെങ്കിലും ഇവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് ഭര്‍ത്താവ് മുഹമ്മദ് ഹനീഫ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

ഗള്‍ഫില്‍ ജോലിചെയ്യുന്ന മുഹമ്മദ് ഹനീഫ ഈയിടെയാണ് അവധിക്ക് നാട്ടിലെത്തിയത്. ഹനീഫ ഗള്‍ഫിലായിരുന്ന സമയത്ത് തന്നെ അസ്മയും ശിഹാബും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇതേ കുറിച്ച് ഹനീഫയും വീട്ടുകാരും ചോദിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ ഭര്‍തൃവീട്ടില്‍ നിന്നും പിണങ്ങി അസ്മ തച്ചങ്ങാട്ടെ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തിവരുന്നതെങ്കിലും അസ്മയെയും കുട്ടിയെയും സംബന്ധിച്ച് ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.

Keywords:Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.